
അക്ഷയ തൃതീയ ദിവസം ജ്വല്ലറികളിലെല്ലാം വൻ തിരക്കായിരിക്കും. അക്ഷയ തൃതീയദിനത്തിൽ വിവിധ ജ്വല്ലറികള് ആകർഷകമായ ഓഫറുകളും, ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നതിനാൽ, സ്വർണ്ണത്തിന് വിലകൂടിക്കൊണ്ടിരിക്കുമ്പോഴും, സ്വർണ്ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നുമുണ്ടാകില്ല. മാത്രമല്ല ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഭാഗ്യവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇന്നത്തെക്കാലത്ത് സ്വർണ്ണം വാങ്ങുന്നതിന് നിരവധി ഓപ്ഷനുകൾ ഉണ്ട്, പ്രത്യേകിച്ചും നിങ്ങൾ സ്വർണ്ണത്തെ ഒരു നിക്ഷേപമായി പരിഗണിക്കുകയാണെങ്കിൽ. ഭാവിയിൽ നിങ്ങൾക്ക് പ്രയോജനകരമാകുന്ന നാല് നിക്ഷേപരീതികൾ പരിചയപ്പെടാം.
ഡിജിറ്റൽ ഗോൾഡ്
സ്വർണത്തിൽ നിക്ഷേപിച്ച് പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് ഡിജിറ്റൽ ഗോൾഡ്. ജ്വല്ലറിയിൽ പോയി സ്വർണാഭരണോ, സ്വർണ്ണനാണയമോ വാങ്ങി വാങ്ങിവെക്കുന്നതിനേക്കാൾ എന്തുകൊണ്ടും മികച്ച ഓപ്ഷനാണിത്. മാബൈൽ ഇ-വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പോലുള്ള വെബ്സൈറ്റുകളിൽ നിന്നോ, വിശ്വാസ്യതയുള്ള കമ്പനികളിലൂടെയോ നിങ്ങൾക്ക് സ്വർണ്ണം വാങ്ങാം. ഫിസിക്കൽ സ്വർണ്ണത്തിന്റെ വിപണി വിലതന്നെയാണ്, ഇത്തരം നിക്ഷേപത്തിന്റെ വരുമാനവും നിർണ്ണയിക്കുന്നത് എന്നതിനാൽ സ്വർണ്ണവിലകുറയുമെന്ന ആശങ്കയും വേണ്ട. ഡിജിറ്റൽ ഗോൾഡ് 100% ശുദ്ധവും, സുരക്ഷിതമായി സൂക്ഷിക്കാവുന്നതുമാണ്. മാത്രമല്ല ഈ നിക്ഷേപത്തിന് പൂർണ്ണമായി ഇൻഷുറൻസ് പരിരക്ഷയുമുണ്ട്.
മാത്രമല്ല, സ്റ്റോറേജ് സൗകര്യങ്ങൾ നൽകുന്ന കമ്പനികളുമുണ്ട്. ബാങ്കുകളിൽ സ്റ്റോറേജിന് ഫീസ് നൽകേണ്ടിവരും. എന്നാൽ ഇത്തരം കമ്പനികളിൽ സ്റ്റോറേജ് ഫീസ് നൽകേണ്ടതില്ല. സ്വർണത്തിന്റെ വിപണിവില വിലയിരുത്തി, അനുയോജ്യമായ സമയം നോക്കിവേണം ഡിജിറ്റൽ ഗോൾഡിലും നിക്ഷേപം നടത്തേണ്ടത്.
ഗോൾഡ് ഇടിഎഫുകൾ
ഫിസിക്കൽ സ്വർണം വാങ്ങുന്നതിന് പകരം മറ്റു രീതികൾ നോക്കുന്നവർക്കുള്ള നിക്ഷേമാർഗങ്ങളിൽ ഒന്നാണ് ഗോൾഡിന്റെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് രൂപം. മ്യൂച്വൽഫണ്ടു യൂണിറ്റുകൾക്കു സമമാണ് ഇവിടെ നിക്ഷേപം. ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതവും അതേസമയം കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയവുമാണ്, കാരണം അവ സ്റ്റോക്ക് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. സ്വർണ്ണ ഇടിഎഫിന്റെ ഒരു യൂണിറ്റിന് ഒരു ഗ്രാം യഥാർത്ഥ സ്വർണ്ണത്തിന്റെ വില തന്നെയാണ് നൽകേണ്ടത്. ഇതാണി മിനിമം നിക്ഷേപം. ഗോൾഡ് ഇടിഎഫിന്റെ അടിസ്ഥാന ആസ്തി ഫിസിക്കൽ ഗോൾഡ് തന്നെയാണ്. അതിനാൽ വിലയിലെ ഏത് മാറ്റവും കൃത്യതയോടെ ഇടിഎഫ് പിന്തുടരുന്നു. സാധാരണ ഓഹരികൾ പോലെ ഗോൾഡ് ഇടിഎഫുകൾ എപ്പോൾ വേണമെങ്കിലും വാങ്ങാം. ഗോൾഡ് ഇടിഎഫുകൾക്ക് ലിക്വിഡിറ്റി കുറവാണ്. ഇവ ലിസ്റ്റഡ് ആയതിനാൽ സ്റ്റോക്ക് മാർക്കറ്റുകളിൽ വ്യാപാരം നടത്താൻ എളുപ്പവുമാണ്.
ഹ്രസ്വകാല നിക്ഷേപത്തിന് താത്പര്യമുള്ളവർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് ഗോൾഡ് ഇടിഎഫുകൾ. മാത്രമല്ല നിക്ഷേപം ഏറ്റവും എളുപ്പത്തിൽ പണമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും ഇടിഎഫ് അനുയോജ്യമാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]