
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് അഞ്ച് ദിവസത്തിന് ശേഷം, വിനോദസഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. ഏപ്രിൽ 22 ലെ ആക്രമണത്തിനു ശേഷമുള്ള ആദ്യത്തെ അവധിക്കാല ദിനമായ ഞായറാഴ്ച, നൂറുകണക്കിന് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് പഹൽഗാം പട്ടണം സന്ദർശിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സാധാരണ ദിവസങ്ങളിൽ 5,000 മുതൽ 7,000 വരെ വിനോദസഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ ആക്രമണത്തിന് ശേഷം സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.
”ഞങ്ങൾക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു, നിങ്ങളുടെ രാജ്യം വളരെ മനോഹരമാണ്. ഇവിടെ താമസിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. കശ്മീർ മനോഹരമാണ്” -ക്രൊയേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരിയായ ലിജിൽജന എഎൻഐയോട് പറഞ്ഞു. 12 അംഗ സംഘത്തോടൊപ്പമാണ് അവർ എത്തിയത്. ക്രൊയേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരിയായ വ്ലാറ്റ്കോയും സംഘവും സംതൃപ്തി രേഖപ്പെടുത്തി.
| J&K | Tourists continue to arrive in Pahalgam.
A tourist from Croatia says, “We have been here for 3-4 days and we are feeling very safe. Your country is very beautiful, and we have not had any problems. Kashmir is beautiful and safe… People are very kind. Everything…— ANI (@ANI)
ഭീകരാക്രമണത്തിന് ശേഷം കശ്മീരിലേക്കുള്ള ടൂറിസ്റ്റ് ബുക്കിംഗുകളിൽ 80 ശതമാനവും റദ്ദാക്കിയതായി ശനിയാഴ്ച കശ്മീർ ഹോട്ടൽ അസോസിയേഷൻ (കെഎച്ച്എ) അറിയിച്ചു. എങ്കിലും ഞായറാഴ്ചയോടെ ആളുകൾ വന്നുതുടങ്ങി. 2022-ൽ 26 ലക്ഷമായിരുന്നു കശ്മീരിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണമെങ്കിൽ കഴിഞ്ഞ വർഷം ഏകദേശം 30 ലക്ഷമായി വർധിച്ചു. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 66,000 ആയി.
| J&K | Tourists continue to arrive in Pahalgam.
Mohammad Anas, a tourist from Gujarat’s Surat, says, “… We like it here in Kashmir. We feel sorry for our fellow tourists who lost their lives in the terrorist attack. Usual business is on here in Pahalgam. There is…— ANI (@ANI)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]