
‘രഹസ്യാന്വേഷണ വീഴ്ച ചർച്ച ചെയ്യേണ്ടതില്ല; ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനമുണ്ടാകില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണം തടയുന്നതിലെ രഹസാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എംപി. ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം ഉണ്ടാവില്ലെന്നും പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തടയാൻ കഴിയാതെ പോയ ഭീകരാക്രമണത്തെ കുറിച്ചു മാത്രമേ നമുക്ക് അറിയാൻ കഴിയൂ. ഇത് ഏതൊരു രാജ്യത്തും സാധാരണമാണ്. പരാജയങ്ങളുണ്ടായിരുന്നു, അത് സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ നമ്മുടെ പ്രധാന ശ്രദ്ധ അതായിരിക്കരുത്. ശശി തരൂർ പറഞ്ഞു.
പാക്ക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രകോപനപരമായ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. സിന്ധു നദിയിലൂടെ ഒന്നുകിൽ വെള്ളം ഒഴുകും അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകുമെന്നാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. ഇത് വെറും പ്രകോപനപരമായ പ്രസ്താവനയാണെന്നു ശശി തരൂർ പറഞ്ഞു. ‘‘പാക്കിസ്ഥാനികളെ ഒന്നും ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ അവർ നമ്മളോട് എന്തെങ്കിലും ചെയ്താൽ പ്രതികരിക്കാൻ തയാറാകുക. രക്തം ഒഴുകുകയാണെങ്കിൽ, അത് നമ്മുടേതിനേക്കാൾ കൂടുതൽ അവരുടേതായിരിക്കും’’ – ശശി തരൂർ പറഞ്ഞു.
ഒരു രീതി ഉണ്ടെന്നത് വളരെ വ്യക്തമാണ്. അതിർത്തിക്കപ്പുറത്ത് നിന്ന് ആളുകളെ പ്രോത്സാഹിപ്പിക്കുകയും, പരിശീലിപ്പിക്കുകയും, ആയുധങ്ങൾ നൽകുകയും ചെയ്യും. എന്നിട്ടു ഭീകരാക്രമണത്തിന്റെ എല്ലാ ഉത്തരവാദിത്തവും നിഷേധിക്കും. ഒടുവിൽ, വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ പാക്കിസ്ഥാനാണ് ആക്രമണത്തിനു ഉത്തരവാദി എന്നു തെളിയിക്കും. ഇതാണ് കാൽ നൂറ്റാണ്ടായി കാണ്ടുവരുന്നതെന്നും ശശി തരുർ പറഞ്ഞു.
ഉറി ഭീകരാക്രമണത്തിനു ശേഷം സർജിക്കൽ സ്ട്രൈക്കും പുൽവാമയ്ക്ക് ശേഷം ബാലാക്കോട്ട് വ്യോമാക്രമണവും ഇന്ത്യ നടത്തി. ഇത്തവണ അതിനേക്കാൾ വലുത് കാണാൻ പോകുന്നുവെന്നാണ് കരുതുന്നത്. നയതന്ത്ര, സാമ്പത്തിക, രഹസ്യാന്വേഷണ, പരസ്യ നടപടികൾ എന്നിങ്ങനെ നിരവധി മാർഗങ്ങൾ നമുക്ക് മുന്നിലുണ്ട്. എങ്കിലും ഏതെങ്കിലും തരത്തിലുള്ള സൈനിക പ്രതികരണം ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.