
ദില്ലി: കേസരി ചാപ്റ്റര്‍ 2 അതിശയകരമായ ചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി. എന്നാല്‍ സി ശങ്കരൻ നായർ സിനിമയിൽ അക്ഷയ് കുമാർ ഉപയോഗിക്കുന്ന വാക്കുകൾ ഒരിക്കലും ഉപയോഗിക്കില്ല എന്ന് അദ്ദേഹം വ്യക്തമായി. സിനിമയുടെ അണിയറക്കാര്‍ ഇത്തരം കാര്യങ്ങളില്‍ “ചരിത്രപരമായ വസ്തുതകളിൽ സ്വാതന്ത്ര്യം” എടുത്തിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
“അത്ഭുതകരമാംവിധം നന്നായി നിര്‍മ്മിച്ചതും, നന്നായി ക്രാഫ്റ്റ് ചെയ്തതുമായ ഒരു ചിത്രമാണിതെന്നാണ് എനിക്ക് തോന്നിയത്. ചരിത്രപരമായ വസ്തുതകളിൽ നിന്ന് ചില സ്വാതന്ത്ര്യങ്ങൾ ഇതിന് എടുത്തിട്ടുണ്ട. പക്ഷേ തുടക്കത്തിൽ തന്നെ ഇത് ഫിക്ഷൻ ആണെന്ന് അതിൽ പറയുന്നുണ്ട്. പക്ഷേ അത് ചെയ്തത് പ്രതിരോധത്തിന്റെ ആഴം വ്യക്തമാക്കണം എന്നതിനാലായിരിക്കും.
ബ്രിട്ടീഷ് കോടതി സംവിധാനം ഉപയോഗിച്ച്. നിങ്ങൾക്ക് ഒടുവിൽ വിജയിക്കാൻ കഴിയില്ല, ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം 28 വർഷമാണ് നാം സ്വതന്ത്ര്യത്തിനായി കാത്തിരുന്നത്. പക്ഷേ സിനിമയുടെ സന്ദേശം അതിശയകരമാണ്” ശശി തരൂര്‍ പറഞ്ഞു.
ചിത്രത്തിന്റെ നിർമ്മാണത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ” വളരെ ഉയർന്ന നിലവാരമുള്ള ഈ സിനിമയില്‍ അഭിനയം, സംവിധാനം, കഥ വികാസം എല്ലാം വളരെ ആകർഷകമായിരുന്നു. ഒരു ഡള്‍ മൊമന്റ് പോലും ഉണ്ടായിരുന്നില്ല. കോടതിമുറിയിലെ രംഗങ്ങൾ കാണുന്നത് പലർക്കും അത്ര ആകർഷകമായിരിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ കഥ പുറത്തുവന്ന രീതി കണ്ടപ്പോൾ, ഒരു നിമിഷം പോലും കണ്ണ് എടുക്കാന്‍ കഴിഞ്ഞില്ല”
ചിത്രത്തിൽ അക്ഷയ് അവതരിപ്പിച്ച സി ശങ്കരൻ നായരുടെ വേഷം ശശി പ്രശംസിച്ചു. “അദ്ദേഹം (സി ശങ്കരൻ നായർ) ധൈര്യവും സത്യസന്ധതയും ഉള്ള ആളായിരുന്നു. അക്ഷയ് കുമാർ സിനിമയില്‍ ഉപയോഗിക്കുന്ന പോലുള്ള വാക്കുകൾ, പ്രത്യേകിച്ച് ഒരു നാലക്ഷര വാക്ക്, അദ്ദേഹം ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു എന്ന് എനിക്ക് തീർച്ചയായും പറയാന്‍ പറ്റും. പക്ഷേ ആ സന്ദേശം, സന്ദേശം കടന്നുവരാൻ ഉപയോഗിത്ത ബുദ്ധിപരമായ രീതി എന്നിവ വളരെ മികച്ചതായിരുന്നു. ചിത്രം അവസാനിക്കുമ്പോള്‍ ജാലിയൻവാലാബാഗ് കൂട്ടക്കൊലയില്‍ ഇപ്പോഴും ബ്രിട്ടന് മാപ്പ് പറഞ്ഞില്ലെന്ന കാര്യം നാം വീണ്ടും ഓര്‍മ്മിക്കുന്നു ” എന്ന് ശശി തരൂര്‍ പറഞ്ഞു.
കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത കേസരി ചാപ്റ്റര്‍ 2 രഘു പാലാട്ടും പുഷ്പ പാലാട്ടും ചേർന്ന് രചിച്ച ‘ദി കേസ് ദാറ്റ് ഷോക്ക് ദി എംപയർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അക്ഷയ് അവതരിപ്പിക്കുന്ന അഭിഭാഷകൻ സി ശങ്കരൻ നായരുടെ ജീവിതത്തെയും 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെയും അതില്‍ ശങ്കരന് നായര്‍ നടത്തിയ നിയമപോരാട്ടവും ചിത്രം ആവിഷ്കരിക്കുന്നു. ബ്രിട്ടീഷ് അഭിഭാഷകൻ നെവിൽ മക്കിൻലിയായി ആർ മാധവനും നായരുടെ സഹായി ദിൽരീത് ഗില്ലായി അനന്യ പാണ്ഡെയും ഇതിൽ അഭിനയിക്കുന്നു.
കുതിപ്പുമായി കേസരി, അക്ഷയ് കുമാര്‍ ചിത്രം നേടിയത്
30% കുതിപ്പ്, ‘മലയാളിയായി’ അക്ഷയ് കുമാര്‍, ഇനി പരാജയം സ്റ്റാറല്ല, ഞായറാഴ്ച വൻ നേട്ടത്തില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]