
ഡൽഹിയിൽ വൻ തീപിടുത്തം: 2 കുട്ടികൾ മരിച്ചു, 1000 വീടുകൾ കത്തിനശിച്ചെന്ന് സൂചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ഡൽഹിയിൽ രണ്ടു കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഡൽഹിയിലെ രോഹിണി സെക്ടർ 17ലെ ശ്രീ നികേതൻ അപ്പാർട്ടുമെന്റിന് സമീപമായിരുന്നു തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
800 മുതൽ 1000 വരെ വീടുകൾ കത്തി നശിച്ചതായി ഡൽഹിയിലെ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പെട്രോളിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീ അതിവേഗം മറ്റു കുടിലിലേക്കു പടർന്നതായിരിക്കാം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.