
ഇക്കഴിഞ്ഞ യു പി എസ് സി പരീക്ഷയില്‍ ചരിത്ര വിജയമാണ് ലീഡ് ഐ എ എസ് അക്കാദമി കൈവരിച്ചത്. നൂറ്റി നാല്‍പ്പതിലേറെ റിസല്‍ട്ടുകളുമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസല്‍ട്ടുള്ള അക്കാദമിയായി മാറിയ ലീഡ് ഐ എ എസിന്റെ ഈ ചരിത്ര വിജയത്തിൽ ഏറെ നിർണ്ണായകമായതും ഇന്‍ര്‍വ്യൂ ബൂട്ട്ക്യാമ്പാണ്. ലീഡ് ഐ എ എസ് അക്കാദമി നടത്തുന്ന ഒരുമാസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍വ്യൂ ബൂട്ട്ക്യാമ്പിന്റെ വ്യത്യസ്തമായ സെഷനുകളില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വിദ്യാർത്ഥികൾ ഇത്തവണ പങ്കെടുത്തിരുന്നു. നാല് വര്‍ഷം മുമ്പുതന്നെ ലീഡ് ഐ എ എസ് തുടങ്ങിവെച്ച തീമാറ്റിക് ഗ്രൂപ്പ് ഡിസ്കഷന്സ് ഇന്റര്‍വ്യൂ പരിശീലനത്തില്‍ പുതുമയുള്ള പഠനരീതിയായിരുന്നു. ലീഡ് ഐ എ എസ് ഡീന്‍ ഉണ്ണികൃഷ്ണദാസ് ഉൾപ്പടെയുള്ളവർ നേതൃത്വം നല്കിയ ഈ ഗ്രൂപ്പ് ഡിസ്കഷനുകള്‍ വ്യത്യസ്തമായ വിഷയങ്ങള്‍ ആത്മവിശ്വാസത്തോടെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി.
സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ 50 ൽ നാല് മലയാളികൾ
ഇന്റര്‍വ്യൂ ബൂട്ട്ക്യാമ്പിന്റെ ഭാഗമായി ലീഡ് ഐ എ എസ് അവതരിപ്പിച്ച ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഓണ്‍ലൈന്‍ വണ്‍ ഓണ്‍ വണ്‍ സെഷൻസ് കേരളത്തിന് പുറത്തുള്ളവര്‍ക്ക് പുതുമയുള്ള പരിശീലന രീതി കൂടിയായിരുന്നു. പരിചയസമ്പത്തുള്ള സീനിയര്‍ ഓഫീസേഴ്സുമായി സുപ്രധാന വിഷയങ്ങൾ കൂടുതൽ ആഴത്തിൽ ചര്‍ച്ച ചെയ്യാന്‍ ഇത് അവര്‍ക്ക് അവസരമൊരുക്കി. മുന്‍ വിദ്യഭ്യാസ സെക്രട്ടറിയായിരുന്ന അനില്‍ സ്വരൂപ് ഐ എ എസും മുന്‍ അംബാസിഡറും ലീഡ് ഐ എ എസ് ചീഫ് മെന്ററുമായിട്ടുള്ള ടി പി ശ്രീനിവാസൻ ഐ എഫ് എസിനോടും ഒപ്പം ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച ഓഫീസേഴ്സും പല ദിവസങ്ങളിലായി കുട്ടികള്‍ക്ക് വ്യക്തിഗതമായി തന്നെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി.
അരമണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന മോക്ക് ഇന്റര്‍വ്യൂയിലൂടെ മാത്രമാണ് സാധാരണയായി ഇന്റര്‍വ്യൂ ട്രൈനിംഗ് ഡല്‍ഹിയിലും മറ്റും നടത്തി വന്നിരുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വ്യക്തിഗത പരിഗണന കിട്ടുന്ന ലീഡ് ഐ എ എസ് വണ്‍ ഓണ്‍ വണ്‍ സെഷന് ഈ വർഷം ഏറെ ശ്രദ്ധ ലഭിച്ചു. മോക്ക് ടെസ്റ്റുകളിലൂടെ മാത്രം പരീക്ഷക്കായി പരിശീലിക്കുന്ന രീതിക്ക് പകരം ദിവസേനയുള്ള എഴുത്ത് പരിശീലനവും ലോജിക്കല്‍ ക്വസ്റ്റിന് സോള്‍വിംഗും, ഓണ്‍സ്ക്രീന്‍ കമ്പാരിറ്റീവ് ഇവാലുവേഷനും ലീഡ് ഐ എ എസ് നടത്തിവരുന്ന മറ്റ് നവീനമായ പാഠ്യരീതികളാണ്. ഇതേ രീതിയില്‍ വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ പഠനാനുഭവം ഒരുക്കി, അവരുടെ പഠനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തുക എന്നതായിരുന്നു തീമാറ്റിക് ഗ്രൂപ്പ് ഡിസ്കഷന്റേയും വണ്‍-ഓണ്‍-വണ്ണിന്റെയും പിന്നിലുണ്ടായിരുന്ന ലക്ഷ്യമെന്ന് അക്കാദമി ഡയറക്ടേഴ്സായ ഡോ. അനുരൂപ് സണ്ണിയും ശരത്ത് ശശിധരനും പറഞ്ഞു.
ഇത്തവണത്തെ ഇന്റര്‍വ്യൂ പ്രോഗ്രാമിന് ഡെഡിക്കേറ്റഡായ ഒരു കമ്മ്യൂണിക്കേഷന്‍ ട്രെയിനർ തന്നെ ലീഡ് ഐ എ എസില്‍ ഉണ്ടായിരുന്നു. മുന്നൂറിലേറെ സെഷനുകളിലൂടെയാണ് ലീഡ് ഐ എ എസിന്റെ കമ്മ്യൂണിക്കേഷന്‍ ട്രെയിനറായ ജിതിന് ജോര്‍ജ്ജ് ഓരോ വിദ്യാർത്ഥിക്കും പരിശീലനം നല്‍കിയത്. ഇത് കൂടാതെ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യുന്നവർക്ക് മാത്രമായി ദിവസേന പ്രത്യേക ന്യൂസ് ബുള്ളറ്റിനുകളും ലീഡ് ഐ എ എസ് അക്കാദമി ഇത്തവണ നല്‍കിയിരുന്നു. ഓരോ മാര്‍ക്കും നിര്‍ണായകമായ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 275 മാർക്കാണ് അഭിമുഖ പരീക്ഷയ്ക്കുള്ളത്. അതിനാല്‍ തന്നെ ആശയവിനിമയവും അഭിപ്രായരൂപികരണവും മെച്ചപ്പെടുത്താനായി ലീഡ് ഐ എ എസ് സംഘടിപ്പിച്ച ഒരു മാസത്തോളം നീണ്ടുനിന്ന വ്യത്യസ്തമായ പരിപാടികളിലേക്ക് രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വിദ്യാർത്ഥികൾ എത്തുകയായിരുന്നു.
മോക്ക് ഇന്റര്‍വ്യൂയിൽ മാത്രം ഒതുങ്ങി നിന്ന യു പി എസ് സി അഭിമുഖ പരിശീലനത്തെ നവീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തതിന്റെ വിജയമാണ് ലീഡ് ഐ എ എസിലെ ഇത്തവണത്തെ ഇന്റർവ്യൂ റിസൾട്ട്. കേരളത്തില്‍ നിന്നുള്ള ഒരു ഐ എ എസ് അക്കാദമി, അവരുടെ പാഠ്യക്രമങ്ങളുടെ നവീനതകൊണ്ട് ദേശിയ ശ്രദ്ധ നേടുന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. രാജ്യത്തിന്റെ സിവില്‍ സര്‍വീസ് പരിശീലനത്തിന്റെ ഭൂപടത്തില്‍ തിരുവനന്തപുരത്തെ അടയാളപ്പെടുത്തുന്ന വിജയമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]