
‘മകൻ ഭീകരാക്രമണത്തിൽ ഉൾപ്പെട്ടെങ്കിൽ സൈന്യത്തിനു വേണ്ടതു പോലെ ചെയ്യാം, ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ ആദിൽ കീഴടങ്ങണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശ്രീനഗർ ∙ ഭീകരാക്രമണത്തിലെ പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ആദിൽ ഹുസൈൻ തോക്കർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സൈന്യത്തിനു വേണ്ടതു പോലെ ചെയ്യാമെന്ന് മാതാവ് ഷഹ്സാദ ബാനു. തങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയണമെങ്കില്‍ ആദില്‍ കീഴടങ്ങണമെന്നും ഷഹ്സാദ ബാനു അഭ്യർഥിച്ചു. അനന്തനാഗ് ജില്ലയിലുള്ള ആദിലിന്റെ വീട് സൈന്യം തകർത്തിരുന്നു. കുടുംബാംഗങ്ങളെ സുരക്ഷാസേന മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിയ ശേഷമാണ് വീട് തകര്‍ത്തത്.
‘‘മകന് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് അംഗീകരിക്കാനാവില്ല. അവനതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സൈന്യത്തിനു വേണ്ടതു പോലെ ചെയ്യാം. ഞങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയണമെങ്കില്‍ ആദില്‍ കീഴടങ്ങണം. വ്യാഴാഴ്ച വൈകിട്ടോടെയാണ് സൈന്യം വീട്ടിലെത്തി പരിശോധന നടത്തിയത്. അവര്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നുവെന്നും നിങ്ങളുടെ മകന് വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിങ്ങള്‍ക്ക് അത് അറിയാമായിരുന്നെങ്കില്‍, എന്തുകൊണ്ട് നിങ്ങള്‍ അവനെ അറസ്റ്റ് ചെയ്തില്ലെന്ന് ഞാൻ ചോദിച്ചു. അവന് വീട്ടില്‍ വന്നിട്ട് വര്‍ഷങ്ങളായെന്ന് ഞാന്‍ അവരോട് പറഞ്ഞു. നിങ്ങളുടെ വീട് ബോംബ് വച്ചു തകർക്കാൻ പോവുകയാണെന്നും ഓടിപോകാനുമാണ് പിന്നീട് അവർ പറഞ്ഞത്’’ – ഷഹ്സാദ ബാനു പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ആദിലിന്റെ പിതാവിനെയും സഹോദരങ്ങളേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷഹ്സാദ ബാനുവിനെയും കസ്റ്റഡിയിലെടുത്തെങ്കിലും ഒരു ദിവസത്തിനു ശേഷം വിട്ടയച്ചു. പുറത്തുവിട്ട രേഖാ ചിത്രം തന്റെ മകനുമായി സാമ്യമുള്ളതല്ലെന്നാണ് ഷഹ്സാദ് ബാനു പറയുന്നത്.
സ്റ്റുഡന്റ് വീസയില്‍ പോയ ആദിലുമായി 2018 മുതല്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. 2018 ഏപ്രില്‍ 29ന് ഒരു പരീക്ഷയ്ക്കായി ബദ്ഗാമിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയതാണെന്നും ആദിലിന്റെ മാതാവ് പറയുന്നു. ആദില്‍ 2018ല്‍ സ്റ്റുഡന്റ് വീസയില്‍ പാക്കിസ്ഥാനിലേക്ക് കടന്നതായി രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ആദില്‍ തിരിച്ചെത്തിയെന്നും ഏജന്‍സികള്‍ കണ്ടെത്തി.