
കൊച്ചി: വമ്പൻ ലഹരിക്കടത്ത് തടഞ്ഞ് കസ്റ്റംസ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വമ്പൻ ലഹരിക്കടത്ത് നീക്കം തടഞ്ഞ് അഞ്ചരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പ്രിവന്റീവാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.
മലപ്പുറം സ്വദേശിയെ കസ്റ്റഡിയിലെടുത്തു. പലപ്പോഴും പല മാര്‍ഗങ്ങളിൽ കേരളത്തിലേക്ക് ലഹരി കടത്ത് പിടികൂടിയിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്ന് വിദേശത്തേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് പിടികൂടുന്നത് ആദ്യമാണ്. വിദേശത്തുനിന്ന് കൊച്ചിയിൽ എത്തിച്ച് ഗൾഫിലേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് കസ്റ്റംസ് സംശയം.
ഒരു മാറ്റവും ഇല്ല! ജാമ്യത്തിലിറങ്ങി അധികമായില്ല, വീണ്ടും ജയിലിലേക്ക്, ഇത്തവണയും വീട്ടിൽ സുക്ഷിച്ചത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]