
മനാമ: ബഹ്റൈനിലെ സിത്രയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. ശൈഖ് ജാബിര്‍ അല്‍ സബാഹ് ഹൈവേയിലാണ് വാഹനാപകടം ഉണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സിത്ര കോസ്വേയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളിലൊന്നിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും എതിര്‍പാതയിലേക്ക് മറിയുകയുമായിരുന്നു. തുടര്‍ന്ന് മറുവശത്ത് നിന്ന വന്ന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വദേശികളാണ് മരിച്ചതെന്നും എല്ലാവരും യുവാക്കളാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവ വിവരം അറിഞ്ഞ് ആംബുലൻസും ട്രാഫിക് പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തിയിരുന്നു.
Read Also –
റിയാദിൽ 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു
റിയാദ്: റിയാദ് നഗരത്തിൽ ഏതാനും പേർക്ക് ഭക്ഷ്യവിഷബാധ. 15 ഓളം പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടനെ ആരോഗ്യ മന്ത്രാലയം വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റിയാദ് നഗരത്തിൽ പരിമിതമായ എണ്ണം ഭക്ഷ്യവിഷബാധ കേസുകൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദു അലി പറഞ്ഞു. ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 15 ആയി.
ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. അടച്ചു പൂട്ടിയ ഒരു കടയിലേക്കാണ് പകർവ്യാധിക്കെതിരെയുള്ള അന്വേഷണം എത്തിനിൽന്നത്. വിഷബാധയേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഏകോപിപ്പിച്ച് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യ വക്താവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]