

മലയാളി യുവാവ് ഹൃദയാഘാതം മൂലം ദുബൈയില്‍ മരിച്ചു ; അന്ത്യം വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ
സ്വന്തം ലേഖകൻ
ദുബൈ : മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം കാരണം നിര്യാതനായി.അല്‍ അന്‍സാരി എക്സ്ചേഞ്ച് ജീവനക്കാരന് തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.
എന്‍ പി മൊയ്തു- വി കെ ഷഹന ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍ : റാബിയ, റിയൂ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കല്യാണത്തിനായി അടുത്ത ദിവസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് മരണം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]