

First Published Apr 26, 2024, 5:53 PM IST
പ്രധാനപ്പെട്ട രേഖകൾ എങ്ങനെയാണു സൂക്ഷിക്കാറുള്ളത്? പലരും ഇവയെല്ലാം ചുമന്ന് നടക്കുന്നവരാണ്. നിത്യേന ആവശ്യമുള്ള ഡ്രൈവിംഗ് ലൈസന്‍സും, പാന്‍ കാര്‍ഡും, ആര്‍സി ബുക്കുമെല്ലാം ബാഗിലാക്കി, നടക്കേണ്ടി വരുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. സര്‍ട്ടിഫിക്കറ്റും രേഖകളുമോരൊന്നും ഇടയ്ക്കിടെ ബാഗിലുണ്ടെന്ന് ഉറപ്പുവരുത്തി യാത്ര ചെയ്യേണ്ടിവരുന്നത് എത്ര കഷ്ടമാണ്. എന്നാല്‍ ഇതിനൊരു പരിഹാരമുണ്ട്. എന്താണെന്നല്ലേ.. ഡിജി ലോക്കർ. ടെന്‍ഷനില്ലാതെ രേഖകള്‍ സൂക്ഷിക്കാവുന്ന ഡിജിലോക്കര്‍ സംവിധാനത്തെക്കുറിച്ച് ഡിജിറ്റല്‍ യുഗത്തിലും പലര്‍ക്കും അറിയില്ലെന്നതാണ വാസ്തവം.
അഭിമുഖം, വിദേശയാത്ര, അങ്ങനെ രേഖകള്‍ കാണിക്കേണ്ട സാഹചര്യങ്ങള്‍ പലതാവാം. ഡിജിലോക്കറില്‍ എവിടെയിരുന്നും ഫയലുകള്‍ ഡിജിറ്റലായി ഹാജരാക്കാം. ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ എല്ലായിടത്തും സ്വീകരിക്കും. ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുമ്പോള്‍ അസ്സല് കോപ്പിയ്ക്ക് പകരം ഡിജി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ കാണിച്ചാല്‍ മതി.
ഡിജി ലോക്കറില്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത് ക്ലൗഡ് ബെയ്സ്ഡ് പ്ലാറ്റ്ഫോമിലാണ് . അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കവേണ്ട. ഏത് സമയത്തും ഉപയോഗിക്കാവുന്നതാണ ഡിജിലോക്കറില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന രേഖകള്‍.2000 ത്തിലെ ഐടി ആക്ട് പ്രകാരം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത ഡിജിലോക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ലഭ്യമാണ.
സര്‍ട്ടിഫിക്കറ്റും രേഖകളും ഡിജിലോക്കറില്‍ അപ്ലോഡ് ചെയ്യുന്ന വിധം പരിചയപ്പെടാം
digilocker.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡിജി ലോക്കര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക
മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യുക
ആധാര്‍ നമ്പറുമായി ഡിജിലോക്കറിനെ ബന്ധിപ്പിക്കുക
ആവശ്യമായ രേഖകള്‍ അപ്ലോഡ് ഐക്കില്‍ ക്ലിക് ചെയ്ത് അപ്ലോഡ് ചെയ്യുക, തുടര്‍ന്ന് സേവ് ചെയ്യുക
പിഎന്‍ജി, പിഡിഎഫ്, ജെപിഇജി ഫോര്‍മാറ്റിലുള്ള ഫയലുകള്‍ മാത്രമേ അപ്ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു
അപ്ലോഡ് ചെയ്ത രേഖകള്‍ എഡിറ്റ് ചെയ്യാം
ഡിജിലോക്കറില്‍ സൂക്ഷിക്കാവുന്ന രേഖകള്‍
ഡിജിറ്റല്‍ ആധാര്‍ കാര്‍ഡ് നമ്പര്‍, ആര്‍സി ബുക്ക്, പാന്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ്. സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകള്‍, കോവിഡ്-19 വാക്സിനേന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എല്‍ഐസി പോളിസി തുടങ്ങിയ രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം. മാത്രമല്ല നിരവധി പുതിയ രേഖകള്‍ ദിവസം തോറും പുതുതായി ഡിജിലോക്കര്‍ സംവിധാനത്തില്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്
Last Updated Apr 26, 2024, 5:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]