

ബിഗ്ഗ്ബോസ്സിൽ നിന്നും മോഹൻലാലിനെ പുറത്താക്കണം ; ഫിറോസ് ഖാൻ
കൊച്ചി :ബിഗ്ഗ്ബോസിലൂടെ ശ്രദ്ധയാകർഷിച്ചയാളാണ് ഫിറോസ് ഖാൻ. അവതാരകനായും ടെലിവിഷൻ താരമായിയായിരുന്നു അറിയപ്പെട്ടുകൊണ്ടിരുന്നത്.
ഭാര്യ സജ്നയ്ക്കൊപ്പമാണ് ഫിറേോസ് ബിഗ് ബോസിലെത്തിയത്. അടുത്തിടെ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു.
ഇപ്പോഴും പുതിയ സീസണുകളെ കുറിച്ചുള്ള തന്റെ അഭിപ്രായം ഫിറോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മത്സരാർത്ഥികള്‍ക്കെതിരെ രൂക്ഷവിമർശനവും ഫിറോസ് ഖാനില്‍ നിന്ന് ഉണ്ടാകാറുമുണ്ട്. ഷോ അവതാരകനായ മോഹൻലാലിനെ കുറിച്ചാണ് പുതിയ വിമർശനം. ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് ലാലിനെ ആണെന്നാണ് ഫിറോസ് പറയുന്നത്. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
”മോഹൻലാല്‍ പറയുന്നത് എല്ലാം ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. യഥാർത്ഥത്തില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്. ആരാധകർക്ക് ഇഷ്ടപ്പെടില്ല എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാൻ പറയും. റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാൻ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും പ്രതിയാണ്. ബിഗ്ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാൻ പറയില്ല. ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്. ബിഗ് ബോസിന് അപ്പോള്‍ നമ്മള് സല്യൂട്ട് കൊടുക്കും”.
തന്റെ അനുഭവത്തില്‍ 100 ശതമാനവും റിയാലിറ്റി ആയിട്ടുള്ള, ഒരു ശതമാനം പോലും സ്ക്രിപ്റ്റഡ് അല്ലാത്ത ഷോയാണ് ബിഗ് ബോസെന്നും ഫിറോസ് ഖാൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]