
തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ പോളിംഗ് ഉദ്യോഗസ്ഥർ മടക്കി അയച്ചു. തേവലക്കര ഗേൾസ് ഹൈസ്ക്കൂൾ 131-ാം നമ്പർ ബൂത്തിൽ രാവിലെ 8 മണിയോടെയാണ് തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാൻ എംഎൽഎ എത്തിയത്. ( kovoor kunjumon voting issue )
പിന്നീട് തിരിച്ചറിയൽ രേഖയുമായി മടങ്ങിയെത്തിയതോടെയാണ് എഎൽഎയ്ക്ക് വോട്ട് ചെയ്യാൻ സാധിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 186 വോട്ടുകൾക്ക് എംഎൽഎ പിന്നിൽ പോയ ബൂത്താണ് കോവൂർ 131 ആം ബൂത്ത്.
വോട്ട് രേഖപ്പെടുത്താൻ വോട്ടേഴ്സ് ഐഡിയില്ലെങ്കിൽ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, MNREGA ജോബ് കാർഡ് എന്നിവയിലേതെങ്കിലും ഉപയോഗിക്കാം. ഫോട്ടോ പതിപ്പിച്ച സ്റ്റേറ്റ് ബാങ്ക് പാസ് ബുക്കോ, പോസ്റ്റ് ഓഫിസ് പാസ് ബുക്കോ രേഖയായി ഉപയോഗിക്കാം. ഇതുമല്ലെങ്കിൽ ഫോട്ടോ പതിപ്പിച്ച പെൻഷൻ രേഖയോ, കേന്ദ്ര/സംസ്ഥാന സർക്കാരുകൾ ജീവനക്കാർക്ക് നൽകിയ ഫോട്ടോ പതിപ്പിച്ച സർവീസ് ഐഡന്റിറ്റി കാർഡുകളോ, തൊഴിൽ വകുപ്പിന് കീഴിൽ പുറത്തിറക്കിയ ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡോ രേഖയായി ഉപയോഗിക്കാം.
Story Highlights : kovoor kunjumon voting issue
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]