
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്കൂളിലെ അറുപത്തിഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക വലിയ വിജയമായിരിക്കുമെന്ന് വോട്ടിട്ട ശേഷം കെകെ ശൈലജ ഫെയ്സ്ബുക്കിൽ കുറിച്ചു.
Read Also:
കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ ജനപക്ഷ വികസന പ്രവർത്തനങ്ങളും, കേന്ദ്രസർക്കാറിന് കേരളത്തോടുള്ള അവഗണനയും തിരിച്ചറിഞ്ഞ് ജനങ്ങൾ ഇടതുപക്ഷത്തിനായി വോട്ട് രേഖപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചത്
മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്കൂളിലെ അറുപത്തിഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി. വലിയ വിജയമാണ് കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ ജനപക്ഷ വികസന പ്രവർത്തനങ്ങളും, കേന്ദ്രസർക്കാറിന് കേരളത്തോടുള്ള അവഗണനയും തിരിച്ചറിഞ്ഞ് ജനങ്ങൾ ഇടതുപക്ഷത്തിനായി വോട്ട് രേഖപ്പെടുത്തും.
ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് നീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആണെങ്കിലും, ഷാഫി പറമ്പിലിന്റെ വോട്ട് പാലക്കാടാണ്.
രാവിലെ പാലക്കാടെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വടകരയിലെത്തിയത്. ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്നാണ് വിശ്വാസമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
Story Highlights : K K Shailaja About Vadakara Votting
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]