ടെഹ്റാൻ: ഇറാന്റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്. ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണ്. ഇതിന്റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയാത്തതാണ്.
മിസൈൽ ആക്രമണത്തിൽ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യ ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമങ്ങൾക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രംഗത്ത് വന്നിരുന്നു.
യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ആറ് വർഷം മുമ്പ് കോവിഡ് -19 പാൻഡെമിക്കിന് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്നായിരുന്നു പുടിന്റെ പ്രതികരണം. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും കൃത്യമായി പ്രവചിക്കാൻ പ്രയാസമാണ്.
സംഘർഷം അന്താരാഷ്ട്ര ലോജിസ്റ്റിക്സ്, ഉൽപാദന, വിതരണ ശൃംഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് പുടിൻ പറഞ്ഞു.
അതേസമയം റഷ്യയുടെ പിന്തുണക്ക് ഇറാൻ നന്ദി പറഞ്ഞു പുടിന്റെ വാക്കുകൾ ധൈര്യം പകരുന്നുവെന്നാണ് എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഇറാന്റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നത്.
ആണവനിലയത്തിന്റെ കോമ്പൗണ്ടിനുള്ളില്‍ മിസൈല്‍ അവശിഷ്ടം പതിച്ചുവെന്നും എന്നാൽ നാശനഷ്ടങ്ങളില്ലെന്നും ആണവച്ചോര്‍ച്ച ഇല്ലെന്നും ഇറാന് വ്യക്തമാക്കി. ‘അമേരിക്കന്‍–സയണിസ്റ്റ് ശത്രുക്കള്‍ വീണ്ടും ബുഷെഹര്‍ ആണവ പ്ലാന്റിനെ ആക്രമിച്ചു.
ആക്രമണത്തില്‍ ആള്‍നാശമോ മറ്റ് നാശനഷ്ടമോ സംഭവിച്ചിട്ടില്ല’ എന്നും ആണവ കേന്ദ്രം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

