
‘വിജയം ഉറപ്പാക്കേണ്ടത് ഡിസിസി അധ്യക്ഷന്മാർ, കഠിനാധ്വാനം ചെയ്തിരുന്നെങ്കിൽ ലോക്സഭയിൽ 20-30 സീറ്റുകൾ കൂടി നേടാമായിരുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ കേരളം ഉൾപ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ലയിലെ ഓരോ സ്ഥാനാർഥിയുടെയും വിജയം ഉറപ്പാക്കേണ്ടത് ഡിസിസി അധ്യക്ഷന്മാരാണെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഡൽഹിയിൽ ഡിസിസി അധ്യക്ഷന്മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും, നിങ്ങൾ ഞങ്ങളുടെ ആദ്യ പ്രതിരോധ നിരയാണ്. ഞങ്ങളുടെ തന്ത്രം ആസൂത്രണം ചെയ്യുന്നതിൽ നിങ്ങളുടെ അഭിപ്രായങ്ങൾ നിർണായകമാകും. അവ ഞങ്ങൾ കണക്കിലെടുക്കുമെന്നും ഖർഗെ പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ പാർട്ടികൾ സഖ്യത്തിനെതിരെ ഒറ്റക്കെട്ടായി പോരാടി. അവരെ 240 സീറ്റുകളിലേക്ക് പരിമിതപ്പെടുത്തി. ഭരണഘടന മാറ്റാനുള്ള ബിജെപി-ആർഎസ്എസിന്റെ രഹസ്യ ആഗ്രഹം നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുക എന്ന പ്രചാരണം വഴി തുറന്നുകാട്ടി. ഇന്ന് ബിജെപിക്ക് ഭൂരിപക്ഷമില്ല. രണ്ട് സഖ്യകക്ഷികളെ ആശ്രയിച്ചാണ് അവരുടെ ഭരണം. 400 സീറ്റുകൾ അവകാശപ്പെട്ട ഒരു പ്രധാനമന്ത്രിക്ക് നമ്മൾ വലിയ തിരിച്ചടി നൽകിയെന്നും ഖർഗെ പറഞ്ഞു. കോൺഗ്രസ് കൂടുതൽ കഠിനാധ്വാനം ചെയ്തിരുന്നെങ്കിൽ, 20-30 സീറ്റുകൾ കൂടി നേടാമായിരുന്നു. അത്തരം സീറ്റുകളുടെ വർധനവ് രാജ്യത്ത് ഒരു ബദൽ സർക്കാർ രൂപീകരിക്കുന്നതിലേക്ക് നയിച്ചേനെ. നമ്മൾ അത് നേടിയിരുന്നെങ്കിൽ, നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആസൂത്രിതമായ ആക്രമണം തടയാൻ കഴിയുമായിരുന്നുവെന്നും ഖർഗെ യോഗത്തിൽ പറഞ്ഞു.
‘‘ബിജെപിക്കും ആർഎസ്എസിനുമെതിരായ നമ്മുടെ പോരാട്ടം പാർലമെന്റിനകത്തും പുറത്തും തുടരും. ഈ പോരാട്ടം നമ്മൾ തെരുവിലും തുടരണം. ജില്ലാ പ്രസിഡന്റുമാരേ, നിങ്ങളുടെ പങ്ക് നിർണായകമാണ്. നിങ്ങൾ ഞങ്ങളുടെ സന്ദേശവാഹകർ മാത്രമല്ല, കോൺഗ്രസ് പാർട്ടിയുടെ ജനറൽമാരാണ്, മുന്നിൽ നിന്ന് നയിക്കുന്നവരാണ്. അതിനാൽ, നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകത രാഹുൽ ഗാന്ധിയും ഞാനും തിരിച്ചറിഞ്ഞു. പ്രാദേശിക നേതാക്കളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുപകരം ഏറ്റവും കഴിവുള്ളവരും, പ്രതിബദ്ധതയുള്ളവരും, കഠിനാധ്വാനികളുമായ വ്യക്തികളെ ഡിസിസികളിലേക്ക് നിയമിക്കേണ്ടത് അത്യാവശ്യമാണ്’’ – ഖർഗെ പറഞ്ഞു.