
‘യോഗിയുടേത് ‘പൊളിറ്റിക്കൽ ബ്ലാക്ക് കോമഡി’; തമിഴ് നിലപാട് ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ∙ ത്രിഭാഷ– മണ്ഡല പുനർനിർണയ വിഷയങ്ങളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി . വെറുപ്പിനെ പറ്റി യോഗി നമ്മളെ പഠിപ്പിക്കുന്നെന്നും അത് വിരോധാഭാസമല്ല, ‘പൊളിറ്റിക്കൽ ബ്ലാക്ക് കോമഡി’യാണെന്നും സ്റ്റാലിന് പറഞ്ഞു,
‘‘ത്രിഭാഷ നയം, മണ്ഡല പുനർനിർണയം എന്നിവയെ കുറിച്ചുള്ള തമിഴ്നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി ഉയരുന്നു. അതിൽ ബിജെപി അമ്പരന്നിരിക്കുകയാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങൾ കണ്ടാൽ അത് മനസ്സിലാകും. വെറുപ്പിനെ പറ്റി യോഗി ഞങ്ങളെ പഠിപ്പിക്കുകയാണ്. ഇത് വിരോധാഭാസമല്ല, ഇത് ‘പൊളിറ്റിക്കൽ ബ്ലാക്ക് കോമഡി’യാണ്. ഒരു ഭാഷയേയും ഞങ്ങൾ എതിർക്കുന്നില്ല. അടിച്ചേൽപ്പിക്കുന്നതിനെയും വംശീയതയെയും മാത്രമാണ് ഞങ്ങൾ എതിർക്കുന്നത്. ഇത് വോട്ടിന് വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല, അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്’’– സ്റ്റാലിൻ എക്സിൽ കുറിച്ചു.