
റിയാദ്: ജിദ്ദയിലെ ബവാദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പെരിന്തൽമണ്ണ മണ്ണാർമല പള്ളി പടിയിൽ സ്വദേശി കൊടക്കാട്ടുതൊടി ആലിയുടെ മകൻ ബഷീർ (50) ജിദ്ദയിലെ ബവാദി ബദറുദ്ധീൻ ആശുപത്രിയിൽ നിര്യാതനായി. മുപ്പതു വർഷമായി സൗദിയിൽ പ്രവാസിയാണ്.
മയ്യിത്ത് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവു ചെയ്യും. സഹായത്തിനായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗ് കൂടെയുണ്ട്. ഭാര്യ: സമീറ പുത്തൻ പീടിയേക്കൽ (കക്കൂത്ത്) മക്കൾ: ഫസൽ ബാസിൽ,ബാസില മോൾ, നദ ഫാത്തിമ. മാതാവ് ആക്കാട്ട് പാത്തുമ്മ ഇമ്മു, മരുമകൻ: ഹർഷൽ പാതാരി (ചാത്തോലിക്കുണ്ട്) സഹോദരങ്ങൾ: പരേതനായ ഹംസ, അബ്ദുന്നാസർ (ജിദ്ദ).
Read Also – ഉംറ നിർവഹിച്ച് മടങ്ങുമ്പോൾ അസുഖബാധിതയായി, ചികിത്സയിലിരുന്ന മലയാളി തീർത്ഥാടക മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]