
സന്ദർശിക്കുന്ന സ്ഥലങ്ങളില്‍ നിന്ന്… അത് മലയായാലും ബീച്ചായാലും അവിടെ എത്തിയതിന്റെ ഓര്‍മ്മയ്ക്കായി നമ്മളില്‍ പലരും കാഴ്ചയ്ക്ക് രസകരമായ ചെറിയ കല്ലുകളോ മണൽത്തരികളോ, ചെറിയ ശംഖുകളോ മറ്റോ ഓർമ്മയ്ക്കായി കൊണ്ട് പോകാറുണ്ട്. പലപ്പോഴും കുട്ടിക്കാലത്ത് അത്തരം ചില വിനോദങ്ങള്‍ നമ്മളില്‍ പലര്‍ക്കുമുണ്ടായിരിക്കും. എന്നാല്‍, ലാൻസറോട്ടിലെയും (Lanzarote) ഫ്യൂർട്ടെവെൻചുറയിലെയും (Fuerteventura) ബീച്ചുകളില്‍ നിന്ന് ഒരു തരി മണല്‍ വാരിയാല്‍ വിവരമറിയും. എന്താണെന്നല്ലേ? ആ മണല്‍ത്തരികള്‍ക്ക് പൊന്നും വലിയാണെന്നത് തന്നെ.
കാനറി ദ്വീപുകളിലെ ( Canary Islands) ലാൻസറോട്ടിലെ ബീച്ചിലെയും ഫ്യൂർട്ടെവെൻചുറ ബീച്ചിലെയും ഓരോ മണൽത്തരികൾക്കും ലക്ഷങ്ങളുടെ വിലയാണുള്ളത്. ബീച്ചുകളിൽ നിന്നുള്ള മണൽ, പാറകൾ, കല്ലുകൾ എന്നിവ ആരുടെയെങ്കിലും കൈയിൽ നിന്ന് പിടിച്ചെടുത്താൽ 2.69 ലക്ഷം രൂപ വരെ പിഴചുമത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്ക് പടിഞ്ഞാറൻ ആഫ്രിക്കയുടെ തീരത്ത്, പടിഞ്ഞാറന്‍ സഹാറയ്ക്ക് പടിഞ്ഞാന്‍ സ്ഥിതി ചെയ്യുന്ന സ്പാനിഷ് ദ്വീപ് സമൂഹമാണ് കാനറി ദ്വീപുകൾ. വിനോദ സഞ്ചാരത്തിന് പേരുകേട്ടിടം. വര്‍ഷാവര്‍ഷം ലക്ഷകണക്കിന് സഞ്ചാരികള്‍ വന്നു പോകുന്നു. വന്നിറങ്ങിയ സഞ്ചാരികള്‍ തിരിച്ച് പോകുമ്പോള്‍ ഓര്‍മ്മയ്ക്കായി ദ്വീപുകളിലെ ഒരു പിടി മണലും കൊണ്ട് പോയി.
ഒടുവില്‍, ലാൻസറോട്ടിലെയും ഫ്യൂർട്ടെവെൻചുറയിലെയും ബീച്ചുകളിൽ നിന്ന് വർഷം തോറും ഗണ്യമായ അളവിൽ മണൽ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി, ‘മണലില്‍ തൊട്ട് പോകരുത്.’ കാനറി ദ്വീപിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർദ്ധനയുടെ ഫലമാണ് പിഴ ഈടാക്കാനുള്ള തീരുമാനം. കൊടും വരൾച്ചയെ തുടർന്ന് സ്പാനിഷ് ദ്വീപായ ടെനറിഫിൽ സര്‍ക്കാര്‍ ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. വിനോദ സഞ്ചാരികളുടെ വരവാണ് വിഭവങ്ങളിൽ കുറവുണ്ടാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
ലാൻസറോട്ട് ദ്വീപിലെ ബീച്ചുകളിൽ നിന്ന് വിനോദ സഞ്ചാരികൾ ഓരോ വർഷവും ഒരു ടണ്ണോളം അഗ്നി പർവ്വത വസ്തുക്കൾ കൊണ്ട് പോകുന്നുണ്ടെന്നും ഇത് ദ്വീപിന്റെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മറ്റൊരു ആരോപണം. 806 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ലാൻസറോട്ട് 18 -ാം നൂറ്റാണ്ടിൽ മൊണ്ടാനാസ് ഡെൽ ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന്റെ ഫലമായുണ്ടായ ലാവ, സ്കോറിയ, ചാരം എന്നിവയാൽ സമ്പന്നമാണ്. ഇത്തരം വസ്തുക്കളാണ് വിനോദ സഞ്ചാരികൾ തങ്ങളുടെ നാട്ടിലേക്ക് ഓര്‍മ്മയ്ക്കായി പൊതിഞ്ഞെടുക്കുന്നത്. ഇതിൽ തന്നെ കറുത്ത മണൽ ശേഖരിക്കുന്നവരാണ് അധികവും.
Last Updated Mar 27, 2024, 12:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]