
ജിദ്ദ- ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിലൂടെ നിയമ വിരുദ്ധ സ്ഥാപനങ്ങളുടെ പദവി ശരിയാക്കാന്‍ 18,456 അപേക്ഷകള്‍ ലഭിച്ചതായി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി അറിയിച്ചു. പദവി ശരിയാക്കാന്‍ നിയമ വിരുദ്ധ സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
യെമന്‍, പാക്കിസ്ഥാന്, സുഡാന്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 3,73,913 തൊഴിലാളികളുടെ പദവി ശരിയാക്കിയിട്ടുണ്ട്. ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുകയും 14 ലക്ഷത്തിലേറെ കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകളും നഗരസഭാ ലൈസന്‍സുകളും പഠിക്കുകയും ചെയ്തു.
ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുള്ള വിദേശികളുടെ വിവരങ്ങള്‍ വിശകലനം ചെയ്തു. ബിനാമി വിരുദ്ധ നടപടികളുടെ ഭാഗമായി കാലാവധി തീര്‍ന്ന 2,50,000 കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകളും 6,50,000 നഗരസഭാ ലൈസന്‍സുകളും റദ്ദാക്കി. 1,83,000 ബാങ്ക് അക്കൗണ്ടുകളുടെ പദവി ശരിയാക്കി അവയെ കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകളുമായി ബന്ധിപ്പിച്ചു.
ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്താനായി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം 2,30,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. ഇതിന്റെ ഫലമായി 1,605 ബിനാമി ബിസിനസ് കേസുകളില്‍ വിധികള്‍ പ്രഖ്യാപിച്ചതായും ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]