
ചെന്നൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മുംബൈ ഇന്നിംഗ്സിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. ചെന്നൈ ഒരു മാറ്റം വരുത്തി. മഹീഷ് തീക്ഷണയ്ക്ക് പകരം മതീഷ പതിരാന ടീമില്‍ തിരിച്ചെത്തി. പരിക്ക് കാരണം പതിരാനയ്ക്ക് ആദ്യ മത്സരം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റെടുത്ത മുസ്തഫിസുറിനേയും പതിരാനയേയും ഗുജറാത്ത് എങ്ങനെ നേരിടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
തുടര്‍ച്ചയായ രണ്ടാംജയമെന്ന ആഗ്രഹത്തിലാണ് സിഎസ്കെയും ഗുജറാത്തും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ ത്രില്ലറില്‍ ആറ് റണ്‍സിനായിരുന്നു ഗുജറാത്തിന്റെ ജയം. ചെന്നൈ ആദ്യ മത്സരത്തില്‍ ആര്‍സിബിയെയാണ് പരാജയപ്പെടുത്തിയത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിഎസ്കെയുടെ ജയം. ഇതോടെ പുതിയ ക്യാപ്റ്റന്‍ കീഴില്‍ ജയത്തോടെ തുടങ്ങാനും സിഎസ്കെയ്ക്ക് സാധിച്ചിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്, സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്പെന്‍സര്‍ ജോണ്സണ്.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: രചിന് രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരാന.
Last Updated Mar 26, 2024, 7:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]