കോട്ടയം: കോട്ടയത്ത് സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പട്ടിക തയാറാക്കി ജില്ലാ സെക്രട്ടറിയേറ്റ്. ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്.
മന്ത്രി വിഎൻ വാസവൻ ഏറ്റുമാനൂരിൽ വീണ്ടും മത്സരിക്കും. ഏറ്റുമാനൂരിൽ മത്സരിക്കുന്നവരിൽ വി എൻ വാസവന്റെ പേര് മാത്രമാണ് നിലവിലുള്ളത്.
കോട്ടയത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഹരികുമാറും പട്ടികയിലുണ്ട്. പുതുപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണനും ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസും ആണ് പരിഗണനയിലുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

