
എറണാകുളം: എറണാകുളം മഞ്ഞുമലിൽ കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യ ഹസീന മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. സ്വയം കഴുത്തറത്ത ഭര്‍ത്താവ് ഹാരിസ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് ആന്വേഷണം തുടരുകയാണ്. ഇന്നലെ രാത്രിയില്‍ മഞ്ഞുമലിലെ വീട്ടില്‍ നടന്ന ആക്രമണത്തിന്റെ മൊബൈല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഹാരിസിന്റെ ഭാര്യ ഹസീന അടികൊണ്ട് വീഴുന്നതും നിലവിളിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഇതിന് പിന്നാലെ പൊലീസിനെ വിളിച്ചതോടെയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തില്‍ ഹാരിസ് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ചത്. ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നതോടെ ഹാരിസ് കുഴഞ്ഞുവീണു. പിന്നീട് ഇയാളെ കളമശ്ശേരി മെഡില്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഹസീനയെ സാരമായ പരിക്കുകളോടെ മഞ്ഞുമല്ലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹാരിസ് മദ്യപിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശച്ചതെന്നാണമണ് പൊലീസിന് നിഗമനം. സംഭവത്തില്‍ ഏലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹസീനയുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
കൊച്ചി തുറമുഖത്തെ വാര്‍ഫിൽ വൻ തീപിടുത്തം; കണ്‍വെയര്‍ ബെൽറ്റിന് തീപിടിച്ച് സള്ഫറിലേക്ക് പടര്‍ന്നു
എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു; ആശുപത്രിയിലേക്ക് മാറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]