
തൃശൂര്‍: 2024 മുതല്‍ 2025 വരെ ജില്ലയില്‍ 438 കുറ്റവാളികള്‍ക്കെതിരെ നടപടിയെടുത്തതായി എക്സൈസ് ജില്ലാ ഡിവിഷന് ഓഫീസ്. 2025 ഫെബ്രുവരി 15 വരെ മാത്രം 152.062 കിലോ കഞ്ചാവും 36 കഞ്ചാവ് ചെടികളും 51.456 ഗ്രാം ഹാഷിഷ് ഓയിലും 0.196 മില്ലിഗ്രാം ബ്രൗണ്‍ ഷുഗറും 89.78 ഗ്രാം എം.ഡി.എം.എയും 130 മില്ലി ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പുകളും 124.348 ഗ്രാം മെത്തഫെറ്റാമിനുമാണ് തൃശൂര്‍ എക്സൈസ് പിടിച്ചെടുത്തത്. ജില്ലയില്‍ 1028 ഓളം സ്കൂളുകള്‍ ഉണ്ടെങ്കിലും 494 സ്കൂളുകളില്‍ മാത്രമാണ് ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിച്ചിട്ടുള്ളതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
2021ല്‍ 417 കുറ്റവാളികള്‍ക്കെതിരെയും 2022 ല്‍ 572 കുറ്റവാളികള്‍ക്കെതിരെയും 2023ല്‍ 604 കുറ്റവാളികള്‍ക്കെതിരെയും നടപടിയെടുത്തു. 2021ല്‍ 215.164 കിലോ കഞ്ചാവും 1689.12 ഗ്രാം ഹാഷിഷ് ഓയിലും 440 ഗ്രാം ഹീറോയിനും 58.229 ഗ്രാം എംഡിഎംഎയും മെത്തഫെറ്റാമിന്‍ 6.17 ഗ്രാമും നൈട്രസിപം ടാബ് 131.49 ഗ്രാമും മാജിക് മഷ്റൂം 515 ഗ്രാമും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
എക്സൈസ് വകുപ്പില്‍ പെടുന്ന കുറ്റകൃത്യങ്ങളില്‍ ഒമ്പതുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അന്വേഷണം നടക്കുകയാണ്. ഗണേശമംഗലം സ്വദേശി അജ്മ്പു (42), കഴിബ്രം സ്വദേശി ബാലു (41), വെട്ടിക്കല്‍ സ്വദേശി സിന്റോ (50), നെടുപുഴ കര്‍ഷകനഗര്‍ സ്വദേശി ജിനോയ് (24), ഇല്ലത്തുപടി സ്വദേശി സല്മാന് ഹാരിഷ് (23), നടത്തറ സ്വദേശികളായ നിക്സണ് ചാള്‍സ് (29), നിഫിന് തോമസ് (28),അത്താണി സ്വദേശി അഖില്‍ (32), തൊട്ടാപ്പ് സ്വദേശി റാഫി (47) എന്നിവരാണ് പിടികിട്ടാപ്പുള്ളികള്‍.
24 ലക്ഷം ടിക്കറ്റിൽ 19 ലക്ഷത്തോളം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞു; ബമ്പർ കുതിപ്പിൽ സമ്മർ ബമ്പർ ലോട്ടറി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]