
കോഴിക്കോട്: കാണാതായ വയോധികന്റെ മൃതദേഹം കോഴിക്കോട് ബാലുശ്ശേരി കൂട്ടാലിടയിലെ കനാലിനരികില്‍ കണ്ടെത്തി. നരയംകുളം മൊട്ടമ്മപ്പൊയില്‍ മാധവ (85)നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് മാധവന് വീട്ടില്‍ നിന്നും ഇറങ്ങിയത്.
കൂട്ടാലിട കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ടതായും പിന്നീട് ഇവിടെയുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതായും ആളുകള്‍ കണ്ടിരുന്നു. ഈ ഹോട്ടലിന് സമീപത്തായുള്ള കനാലിന്റെ അരികിലാണ് മൃതദേഹം കണ്ടത്. സംസ്കാരം വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പരേതയായ പെണ്ണുകുട്ടി. മക്കള്‍: സുധ, ബാബു, ഗിരീഷ്, മനോജ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]