
കൊച്ചി: ആലുവ സബ്ജയിലിൽ ലഹരി കേസിലെ പ്രതികൾ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്, മുഹമ്മദ് അസാർ, മുനീസ് മുസ്തഫ എന്നിവർ ചേർന്നാണ് അസി. പ്രിസൻ ഓഫീസർ കെ.ജി.സരിനെ വളഞ്ഞിട്ട് തല്ലിയത്. ഭക്ഷണം വിളമ്പുന്ന സമയത്ത് ഒച്ചപ്പാടുണ്ടാക്കിയ അഫ്സലിനെ സൂപ്രണ്ടിന്റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴായിരുന്നു അക്രമം.
ബഹളമുണ്ടാക്കിയ അഫ്സലിനെ പിടിച്ചുമാറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നാലുപേരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജയിലിന്റെ ഓഫീസിനും നാശനഷ്ടങ്ങൾ വരുത്തി. സംഭവത്തിൽ ജയിൽ അധികൃതരുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു. പ്രതികളായ നാലുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. സംഭവത്തെ തുടര്‍ന്ന് രണ്ടു പ്രതികളെ വിയ്യൂരിലേക്കും രണ്ടു പേരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]