
കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ കെഎസ്യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ഗോഡ്സെയെ പ്രകീർത്തിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ കമന്റിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം നൽകിയതിലാണ് കെഎസ്യുവിന്റെ പ്രതിഷേധം. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
ഇന്ന് നാല് മണിയോടെയാണ് കെഎസ്യു പ്രവർത്തകർ എൻഐടിയിലേയ്ക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് കടന്ന് ക്യാമ്പസിന്റെ അകത്തേയ്ക്ക് കടക്കാൻ ശ്രമിക്കവേ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. പൊലീസ് ലാത്തി വീശുകയും പിരിഞ്ഞ് പോകാത്തവരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. 50ഓളം പ്രവർത്തകർ അറസ്റ്റിലായിട്ടുമുണ്ട്.
കാലിക്കറ്റ് എൻഐടി പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റ് ഡീനായി ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഇന്നലെയാണ് ഉത്തരവിറക്കിയത്. വകുപ്പ് മേധാവി പോലും ആകാത്ത ഷൈജയെ സീനിയോറിറ്റി മറികടന്നാണ് നിയമിച്ചതെന്നും പരാതി ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2024 ജനുവരിയിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സാമൂഹികമാദ്ധ്യമത്തിൽ വന്ന പോസ്റ്റിന് താഴെയാണ് ഷൈജ ആണ്ടവൻ ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റിട്ടത്. പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാർത്ഥി സംഘടനകളുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പിന്നാലെ വിദേശത്തേക്ക് പോയ ഇവർ ഈയിടെയാണ് തിരിച്ചെത്തിയത്. സർവീസിൽ നിന്ന് പിരിച്ചുവിടേണ്ട വ്യക്തിക്ക് സ്ഥാനക്കയറ്റം നൽകിയ നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വിമർശിച്ചു.