
ലക്നൗ: പ്രയാഗ്രാജിലെ മഹാ കുംഭമേളയിൽ സേവനമനുഷ്ഠിച്ച ശുചീകരണ തൊഴിലാളികൾക്ക് ഉത്തർപ്രദേശ് സർക്കാർ ബോണസ് പ്രഖ്യാപിച്ചു. പതിനായിരം രൂപയാണ് ബോണസായി നൽകുന്നത്. ഇതിന് പുറമെ 16,000 രൂപ ഏപ്രിൽ മുതൽ മിനിമം വേതനമായി നൽകും. ആയുഷ്മാൻ ഭാരത് വഴി തൊഴിലാളികൾക്ക് സൗജന്യ ചികിത്സ നൽകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പതക്, കേശവ് പ്രസാദ് എന്നിവർ ശുചീകരണ തൊഴിലാളികളോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഇന്ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും അവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
‘ശുചീകരണ തൊഴിലാളികളുടെ പങ്കില്ലാതെ മഹാ കുംഭമേള ഇത്രയും കാര്യക്ഷമതയോടെയും ഗംഭീരമായും നടത്താൻ കഴിയുമായിരുന്നില്ല. സുരക്ഷ, ശുചിത്വം, സംഘാടന മേഖലകളിൽ ഈ മഹാ കുംഭമേള പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു. ശുചിത്വ തൊഴിലാളികൾ, ആരോഗ്യ സംരക്ഷണ വിദഗ്ദ്ധർ, ഗതാഗത ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമം ഇല്ലായിരുന്നെങ്കിൽ ഇത് സാദ്ധ്യമാകുമായിരുന്നില്ല’- ചടങ്ങിൽ യോഗി ആദിത്യനാഥ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജനുവരി 13ന് പൗഷ് പൗർണമി ദിനത്തിൽ ആരംഭിച്ച കുംഭമേള, 45 ദിവസത്തെ പുണ്യസ്നാനത്തോടെ ഇന്നലെ കൊടിയിറങ്ങി. 25 ലക്ഷത്തിൽപ്പരം തീർത്ഥാടകരാണ് പുണ്യം തേടിയെത്തിയത്. ഇത് സർവകാല റെക്കാഡ് ആണെന്നാണ് റിപ്പോർട്ടുകൾ. 2027ൽ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള.