
.news-body p a {width: auto;float: none;}
മെക്സിക്കോ സിറ്റി: രണ്ട് തവണ ഓസ്കാർ ജേതാവ് വിഖ്യാത നടൻ ജീൻ ഹക്ക്മാൻ, ഭാര്യ പിയാനിസ്റ്റ് ബെറ്റ്സി അരക്കാവ എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂ മെക്സിക്കോയിലെ സാന്റ ഫെയിലുള്ള വീട്ടിലാണ് ഇരുവരെയും വളർത്തുനായയോടൊപ്പം ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹക്ക്മാന് 95 വയസും അരക്കാവയ്ക്ക് 63 വയസുമായിരുന്നു. മരണത്തിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്ന് സാന്റ ഫെ കൗണ്ടി ഷെരീഫ് അദാൻ മോന്റോസ പറഞ്ഞു. മരണത്തിന്റെ യഥാർത്ഥ കാരണവും സമയവും പുറത്തുവിട്ടിട്ടില്ല.
യുജീൻ അല്ലൻ ഹക്ക്മാൻ എന്ന ജീൻ ഹക്ക്മാൻ 1930ൽ കാലിഫോർണിയയിലെ സാൻ ബെർണാർഡിനോയിലാണ് ജനിച്ചത്. 16 വയസുമുതൽ മൂന്ന് വർഷം നാവികസേനയിൽ പ്രവർത്തിച്ചു. 1967ൽ പുറത്തിറങ്ങിയ ബോണി ആന്റ് ക്ളൈഡ് എന്ന സിനിമയിലെ കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പട്ടത്. 1968ൽ ഇൻസെൻഡിയറി എന്ന സിനിമയിലൂടെ ആദ്യത്തെ ഓസ്കാർ നോമിനേഷൻ ലഭിച്ചു. 1970ൽ ഐ നെവർ സാംഗ് ഫോർ മൈ ഫാദർ എന്ന സിനിമയിലെ കഥാപാത്രത്തിനും ഓസ്കാർ നോമിനേഷൻ ലഭിച്ചു. 1972ൽ ദി ഫ്രഞ്ച് കണക്ഷൻ എന്ന സിനിമയാണ് താരത്തിന് മികച്ച നടനുള്ള ഓസ്കാർ നേടികൊടുത്തത്. 1993ൽ അൺഫോർഗീവൺ എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ ഓസ്കാറും സ്വന്തമാക്കി. 2004ൽ സിനിമാലോകത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൂപ്പർമാൻ, ഫ്രഞ്ച് കണക്ഷൻ, അൺഫോർഗീവൺ, മിസിസിപ്പി ബേണിെംഗ്, ബോണി ആൻഡ് ക്ലൈഡ്, റൺഎവേ ജൂറി തുടങ്ങിയവയാണ് ജീനിന്റെ പ്രശസ്ത സിനിമകൾ. പേബാക്ക് അറ്റ് മോർണിംഗ് പീക്ക്, പർസ്യൂട്ട് തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദി അൺനോൺ ഫ്ലാഗ് റെയ്സർ ഓഫ് ഇവോ ജിം , വീ, ദി മറൈൻസ് എന്നീ സിനിമകളുടെ ആഖ്യാനവും നിർവഹിച്ചു.