
.news-body p a {width: auto;float: none;}
പ്രതിസന്ധിയിലായിരിക്കുന്ന തങ്ങളുടെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് അത്യാവശ്യമായി വേണ്ടത് വിദേശ കറൻസിയാണെന്ന ബോദ്ധ്യം വന്നതോടെ ഉത്തര കൊറിയ അന്താരാഷ്ട്ര യാത്രക്കാർക്കായി വാതിലുകൾ തുറന്നുകൊടുത്തിരിക്കുകയാണ്. കൊവിഡ് മഹാമാരി സമയത്താണ് ഉത്തര കൊറിയൻ നേതാവ് കിംഗ് ജോങ് ഉൻ അതിർത്തികൾ അടച്ചുപൂട്ടി സീൽ ചെയ്തത്.
ഇനി മുതൽ വിദേശ സഞ്ചാരികൾക്ക് ഉത്തര കൊറിയയിലേക്ക് കടന്നുവരാം. ഇതോടെ തങ്ങളുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ഭരണകൂടം വിശ്വസിക്കുന്നത്. എന്നാൽ ഇങ്ങനെ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ഉത്തര കൊറിയയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ എന്തൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം?
വിനോദ സഞ്ചാരികൾക്കുണ്ട് ചില നിയന്ത്രണങ്ങൾ
വിദേശ യാത്രക്കാർക്ക് ഉത്തരകൊറിയ സാധാരണയായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുണ്ട്. അതിൽ ചിലത, പ്രാദേശിക ഗൈഡുകൾക്കൊപ്പം മാത്രമാണ് സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവ പാടില്ല തുടങ്ങിയവയാണ്. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ കിഴക്കൻ തീരത്ത് വലിയ ടൂറിസം കേന്ദ്രം തുറന്നേക്കും. കിഴക്കൻ തീരപ്രദേശവും പ്യോങ്യാങ്ങും വിദേശ വിനോദസഞ്ചാരികളെ എളുപ്പത്തിൽ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന് ഉത്തര കൊറിയ കരുതുന്ന സ്ഥലങ്ങളാണ്.
അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഉത്തര കൊറിയ 2024 ഫെബ്രുവരിയിൽ 100 റഷ്യൻ വിനോദ സഞ്ചാരികൾ എത്തിയിരുന്നു. ഉത്തരകൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും പ്രധാന സഖ്യകക്ഷിയുമായ ചൈനയിൽ നിന്നാണ് പകർച്ചവ്യാധിക്ക് ശേഷമുള്ള ആദ്യത്തെ വിനോദസഞ്ചാരികൾ വരുന്നതെന്ന് കരുതിയ പല നിരീക്ഷകരെയും ഇത് അത്ഭുതപ്പെടുത്തിയിരുന്നു.
2024ൽ ഉടനീളം 880 റഷ്യൻ വിനോദസഞ്ചാരികൾ ഉത്തരകൊറിയ സന്ദർശിച്ചതായി ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയം അറിയിച്ചു. യുക്രയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ഉത്തരകൊറിയ ആയുധങ്ങൾ നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനാൽ, ഉത്തരകൊറിയയും റഷ്യയും പരസ്പരം എത്രമാത്രം അടുത്തുവെന്ന് ഇത് കാണിക്കുന്നു. എന്നാൽ കൊവിഡിന് മുമ്പ് ഏകദേശം 300,000 വിനോദ സഞ്ചാരികൾ ഉത്തര കൊറിയ സന്ദർശിച്ചിരുന്നു. ഇത് ആകെ വിനോദ സഞ്ചാരികളുടെ 90 ശതമാനം വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
1980കളിലാണ് ഉത്തരകൊറിയയിലെ ടൂറിസം വികസിക്കാൻ തുടങ്ങിയത്. നാഷണൽ ടൂറിസം അഡ്മിനിസ്ട്രേഷൻ ഓഫ് നോർത്ത് കൊറിയ സ്ഥാപിക്കപ്പെടുകയും രാജ്യം ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം ഓർഗനൈസേഷനിൽ ചേരുകയും ചെയ്തു. ഉത്തര കൊറിയയിൽ എത്തുന്ന വിനോദ സഞ്ചാരികൾ 24 മണിക്കൂറിനുളളിൽ സർക്കാർ അധികാരികളിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിദേശത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികൾ തദ്ദേശവാസികളുമായി ഇടപഴകുന്നതിന് നിയന്ത്രണമുണ്ട്. അനുമതിയില്ലാതെ ഉത്തര കൊറിയക്കാരുമായി സംസാരിക്കുന്നത് ചാരവൃത്തിയായി കണക്കാക്കും. അതിന് തക്കതായ ശിക്ഷയും ലഭിക്കും.
പ്രാദേശിക കറൻസിയുടെ ഉപയോഗം
വിദേശികൾക്ക് ഉത്തര കൊറിയൻ വോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നു. അവർ വിദേശ കറൻസി ഉപയോഗിക്കണം. യൂറോയാണ് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട വിദേശ കറൻസി. യുഎസ്ഡോളറുകളും ചൈനീസ് യുവാനും അംഗീകരിക്കപ്പെടുന്നു. കറൻസികൾ കൈമാറ്റം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. സന്ദർശകർക്ക് എടിഎമ്മുകൾ, ട്രാവലേഴ്സ് ചെക്കുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിക്കാൻ കഴിയില്ല.
രാഷ്ട്രത്തോടുള്ള ബഹുമാനം
ഉത്തരകൊറിയൻ രാഷ്ട്രത്തോടും, നേതാക്കളോടും,ദേശീയ പതാക, നേതാക്കളുടെ ഛായാചിത്രങ്ങൾ, പ്രചാരണപോസ്റ്ററുകൾ തുടങ്ങിയവയോടെയുള്ള അവഹേളനം വളരെ കുറ്റകരമായി ഉത്തരകൊറിയൻ അധികാരികൾ കണക്കാക്കും.