
സൗബിന് ഷാഹിറിനെ നായകനാക്കി ബോബന് സാമുവല്‍ സംവിധാനം ചെയ്ത മച്ചാന്റെ മാലാഖ. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു കുടുംബ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
പേരിലെ സാധാരണത്വം പോലെ തന്നെ വളരെ ലളിതമായ ഒരു കഥയാണ് ചിത്രത്തില്‍. കെഎസ്ആര്‍ടിസി കണ്ടക്ടറായ സജീവനും, മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ബിജി മോളുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വിവാഹം കഴിക്കാനായി നടക്കുന്ന സജീവന്റെ ജീവിതത്തില്‍ സംഘര്‍ഷം നിറച്ചാണ് ബിജി മോള് കടന്നുവരുന്നത്. എന്നാല്‍ പിന്നീട് ഇരുവര്‍ക്കും ഇടയിലെ സംഘര്‍ഷം സ്നേഹത്തിന് വഴിമാറുന്നു. അത് ഒടുവില്‍ വിവാഹത്തില്‍ എത്തുകയാണ്.
എന്നാല്‍ ഇരുവരും കുടുംബ ബന്ധം ആരംഭിക്കുന്നതോടെ കഥ മറ്റൊരു രീതിയിലേക്ക് മാറുന്നു. ബിജി മോളുടെ കുടുംബം ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏതെല്ലാം രീതിയില്‍ രണ്ടുപേര്‍ക്കിടയിലെ സ്നേഹ ബന്ധത്തില്‍ ഉലച്ചിലുകളും വഴിത്തിരിവുകളും സംഭവിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥ.
സജീവനേയും ബിജി മോളേയും സൗബിനും നമിതാ പ്രമോദും ചിത്രത്തില്‍ മനോഹരമായി തങ്ങളുടെ ഭാഗം അവതരിപ്പിച്ചിട്ടുണ്ട്. വലിയ ഇടവേളയ്ക്ക് ശേഷം നായിക വേഷത്തില്‍ വീണ്ടും എത്തുന്ന നമിത മികച്ച രീതിയില്‍ ബിജി മോളെ സ്ക്രീനില്‍ എത്തിക്കുന്നുണ്ട്. ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ എന്നിവർ മറ്റ് സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു, വിനീത് തട്ടിൽ,അൽഫി പഞ്ഞിക്കാരൻ സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ധ്യാന്‍ ശ്രീനിവാസന് ചിത്രത്തിലെ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും, ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും വികസിക്കുന്ന രീതിയിലാണ് സംവിധായകന് ബോബന് സാമുവല്‍ ചിത്രത്തിന്റെ അഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. ജക്സൻ ആന്റണിയുടേതാണ് ചിത്രത്തിന്റെ കഥ. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന അസാധാരണമായ ഒരു കുടുംബ കഥയുടെ തിരക്കഥ അജീഷ് പി തോമസാണ് ഒരുക്കിയിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന് ഔസേപ്പച്ചന് ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍, കുറേക്കാലത്തിന് ശേഷം കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു ഫാമിലി ഡ്രാമയുടെ ഈണങ്ങളായി മാറുന്നുണ്ട്. ഛായാഗ്രഹണം – വിവേക് മേനോൻ, എഡിറ്റിംഗ് – രതീഷ് രാജ്, ആർട്ട് – സഹസ് ബാല എന്നിവരും മികച്ച രീതിയില്‍ ചിത്രത്തെ ആവിഷ്കരിക്കുന്നുണ്ട്.
ദാമ്പത്യത്തിലെ പ്രതിസന്ധികളെ പുരുഷ പക്ഷത്ത് നിന്ന് ചിന്തിക്കുന്ന രീതിയില്‍ ആവിഷ്കരിക്കുന്ന ഒരു ചിത്രമാണ് മച്ചാന്റെ മാലാഖ. അതിനാല്‍ തന്നെ പതിവ് രീതികളെ മാറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഒരു മനോഹര കുടുംബചിത്രമായി ഇത് മാറുന്നുണ്ട്.
മച്ചാന്റെ മാലാഖ: സൗബിന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങി
ധ്യാന്‍, സൗബിന്, ദിലീഷ്, നമിത; ബോബൻ സാമുവലിന്റെ ‘മച്ചാൻ്റെ മാലാഖ’ തിയറ്ററുകളിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]