
മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് മണിയൻപിള്ള രാജു. 49 വർഷത്തോളമായി സിനിമയിൽ സജീവമായ മണിയൻപിള്ള അഭിനയത്തോടൊപ്പം നിർമ്മാതാവിന്റെ വേഷവും അണിഞ്ഞിരുന്നു. ഇപ്പോഴിതാ നിർമ്മാണ രംഗത്തേക്ക് എത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് മണിയൻപിള്ള. ഹലോ മൈഡിയർ റോംഗ് നമ്പർ എന്ന ചിത്രത്തിലൂടെയാണ് നിർമ്മാണ രംഗത്തേക്ക് കാലെടുത്ത് വച്ചതെന്ന് മണിയൻപിള്ള പറഞ്ഞു. ഒരു സ്വകാര്യചാനലിലെ ഷോയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.
മണിയൻപിള്ളയുടെ വാക്കുകളിലേക്ക്
‘ഒരിക്കൽ ഞാനും പ്രിയദർശനും ഒരുമിച്ചിരിക്കുകയായിരുന്നു. ആ സമയത്താണ് പ്രിയൻ പറഞ്ഞത്, നമുക്ക് ഒരു പടം എടുത്താലോ, എന്റെ കയ്യിൽ ആങ്കി മാങ്കി എന്ന ഇംഗ്ലീഷ് പടം അടിച്ചുമാറ്റിയതിന്റെ സബ്ജക്റ്റ് ഉണ്ട്. നമുക്ക് ആൾക്ക് 25,000 രൂപ വച്ചിടാം എന്ന് പറഞ്ഞു. ആരും പൈസയൊന്നും വാങ്ങിച്ചില്ല. അങ്ങനെ രണ്ടേകാൽ ലക്ഷം രൂപയ്ക്ക് തീർത്ത പടമാണ് ഹലോ മൈഡിയർ റോംഗ് നമ്പർ.
ആ പടം ഗാന്ധിമതി ബാലനാണ് വിതരണത്തിന് എടുത്തത്. തീയേറ്ററിൽ നമുക്ക് വലിയ പൈസയൊന്നും കിട്ടിയില്ല. അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ ഈ ചാനലുകാർ ഒക്കെ എടുത്തപ്പോൾ നമുക്ക് എല്ലാവർക്കും ഒരു അമ്പതിനായിരം രൂപ വച്ച് കിട്ടി. അങ്ങനെ നോക്കുമ്പോൾ ലാഭമാണ്. ആ സിനിമ വാണിജ്യപരമായി നോക്കുമ്പോൾ ഹിറ്റായിരുന്നില്ല. കാരണം, അന്ന് തീയേറ്ററുകളുടെ എണ്ണം കുറവായിരുന്നു. ബാൽക്കണിയുടെ ചാർജ് തന്നെ അന്ന് രണ്ട് രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന് എനിക്ക് ചെലവായത് 18 ലക്ഷം രൂപയാണ്. 24 ലക്ഷം രൂപയാണ് ഏയ് ഓട്ടോയ്ക്ക് ചെലവായത്. ഇപ്പോൾ ഒരു ചെറിയ ആർട്ടിസ്റ്റിനെ വച്ച് പടമെടുക്കണമെങ്കിൽ ഏഴ് കോടി രൂപ വേണ്ടിവരും. ഒരു ദിവസത്തെ ചെലവ് മാത്രം ഏകദേശം ആറ് ലക്ഷം രൂപ വരും’- മണിയൻപിള്ള പറഞ്ഞു.