
.news-body p a {width: auto;float: none;}
ആലപ്പുഴ: കേന്ദ്ര, സംസ്ഥാന ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തിലുള്ള ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിക്ക് തിരിച്ചടിയായി ജില്ലയിൽ 203 പുതിയ രോഗികളെ കണ്ടെത്തി. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന നൂറുദിന ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിനിൽ നടത്തിയ പരിശോധനയിലാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
രോഗം പിടിപെടാൻ സാദ്ധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യ കേന്ദ്രങ്ങളിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ. മാത്രമല്ല, ജില്ലയിൽ വർഷത്തിൽ ശരാശരി ആയിരം പേർക്ക് ക്ഷയരോഗം പിടിപെടുന്നതായും നൂറിലേറെപ്പേർ മരിക്കുന്നതായും ആരോഗ്യപ്രവർത്തകർ പറയുന്നു.
ക്ഷയരോഗ ബാധ 2015നെ അപേക്ഷിച്ച് 80 ശതമാനവും മരണനിരക്ക് 90 ശതമാനം കുറയ്ക്കുക, ക്ഷയരോഗം കാരണം ആർക്കും അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാതിരിക്കുക തുടങ്ങിയവയാണ് നൂറ് ദിന ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ക്ഷയരോഗ ബാധിതരോട് അടുത്ത് ഇടപഴകുന്നവർ, പ്രമേഹ ബാധിതർ, എച്ച്.ഐ.വി ബാധിതർ, ഡയാലിസ്, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങിയവർക്ക് രോഗ സാദ്ധ്യത കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ആശമാരുടെ സമരം ബാധിക്കും
1.ഗൃഹസന്ദർശനത്തിലൂടെയും, അന്യസംസ്ഥാന തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി ക്യാമ്പുകൾ സംഘടിപ്പിച്ചും,വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ജയിലുകൾ എന്നിവ സന്ദർശിച്ച് കഫ പരിശോധന നടത്തിയാണ് രോഗികളെകണ്ടെത്തുന്നത്
2.എന്നാൽ, ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ആശമാർ സമരത്തിലായതോടെ ക്യാമ്പയിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന്
പൊതുവെയുള്ള വിലയിരുത്തൽ
3.രോഗികളുടെ പട്ടിക തയാറാക്കൽ, വീടുവീടാന്തരം സർവ്വേ, മരുന്ന് വിതരണം, സമൂഹാവബോധം ഉൾപ്പടെ ഉത്തരവാദിത്തപ്പെട്ട ജോലികൾ ആശമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്
ലക്ഷണങ്ങൾ
രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ, ശരീരം ക്ഷീണിക്കുക, ഭാരം കുറയുക, വിശപ്പില്ലായ്മ, രാത്രിയിലുള്ള കുളിരോടുകൂടിയ പനി, ചുമച്ച് രക്തം തുപ്പുക, രക്തം കലർന്ന കഫം
കരുതൽ വേണം
# തുറസായ സ്ഥലങ്ങളിൽ തുപ്പരുത്
# ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറച്ചു പിടിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
# മരുന്നുകൾ നിർദ്ദിഷ്ടകാലം മുഴുവൻ മുടങ്ങാതെ കഴിക്കുക
# ചുമയുണ്ടെങ്കിൽ പരിശോധന നടത്തി ക്ഷയമല്ലെന്ന് ഉറപ്പാക്കുക