
കൊച്ചി: കളമശ്ശേരി റോഡിലാകെ മുളക് പൊടി. മുളക് പൊടി അന്തരീക്ഷത്തിൽ പടർന്നതോടെ യാത്രക്കാർ ദുരിതത്തിലായി. ഫയർ ഫോഴ്സ് എത്തിയാണ് റോഡ് വൃത്തിയാക്കിയത്. മുൻപ് പോയ ഗുഡ്സ് വാഹനത്തിൽ നിന്ന് മുളക് പൊടി കവർ താഴെ വീണ് പൊട്ടിയെന്നാണ് സൂചന. ഇതാണ് മുളക് പൊടി അന്തരീക്ഷത്തിൽ പടരാൻ കാരണമായത്. വലിയ ഒരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്നും സമാന സംഭവം ഒരുമാസം മുൻപ് ഉണ്ടായിട്ടുണ്ടെന്നും യാത്രക്കാരൻ പറഞ്ഞു. ബെെക്ക് യാത്രക്കാരെയാണ് ഇത് കൂടുതലായി ബാധിച്ചത്. പലരുടെയും കണ്ണിലും മുക്കിലും മുളക് പൊടി കയറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]