
കാഞ്ഞങ്ങാട്: കാസർകോട് ബേക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്നയാൾ അത്ഭുതകരമായ രക്ഷപ്പെട്ടു. മാസ്തിഗുഡ സ്വദേശി ഷെരീഫിന്റെ റെനോ ക്വിഡ് കാറിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ബേക്കൽ ഭാഗത്തേക്ക് പോകവെയാണ് തീപിടുത്തം. വാഹനം ഓടിക്കൊണ്ടിരിക്കെ ബോണറ്റിൽ നിന്നും ആദ്യം പുകയുയർന്നു. പിന്നാലെ തീ ആളിപടരുകയായിരുന്നു. റോഡിന്റെ മധ്യത്തിൽ വെച്ചായിരുന്നു തീ പിടിച്ചത്. ഉടനെ തന്നെ വാഹനം നിർത്തി ഷെരീഫ് ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]