
.news-body p a {width: auto;float: none;} ലണ്ടൻ : ഇക്കൊല്ലത്തെ ഇന്റർനാഷണൽ ബുക്കർ പുരസ്കാരത്തിനുള്ള ലോംഗ് ലിസ്റ്റിൽ ഇടംനേടി കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ ‘ഹാർട്ട് ലാംപ്”. ആദ്യമായാണ് ഒരു കന്നഡ കൃതി ഈ നേട്ടം കൈവരിക്കുന്നത്.
ദീപ ബസ്തിയാണ് ചെറുകഥാ സമാഹാരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്. 13 പുസ്തകങ്ങളാണ് ലോംഗ് ലിസ്റ്റിലുള്ളത്.
6 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ഏപ്രിലിൽ അറിയാം. മേയ് 20നാണ് വിജയിയെ പ്രഖ്യാപിക്കുക.
ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന ഫിക്ഷൻ രചനകളാണ് ഇന്റർനാഷണൽ ബുക്കർ പുരസ്കാരത്തിന് പരിഗണിക്കുന്നത്. വിഖ്യാതമായ ‘ ബുക്കർ’ സമ്മാനത്തിന് അനുബന്ധമായി 2005ലാണ് ഇന്റർനാഷണൽ ബുക്കർ ആരംഭിച്ചത്.
ഇംഗ്ലീഷിൽ രചിച്ച് യു.കെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]