

പത്താംക്ലാസ് വിജയം യോഗ്യത ; ഇന്ത്യന്‍ ആര്‍മിയില്‍ അഗ്നിവീറാവാന്‍ വനിതകള്‍ക്കും അവസരം
സ്വന്തം ലേഖകൻ
ഇന്ത്യന്‍ ആര്‍മിയില്‍ അഗ്നിവീറാവാന്‍ വനിതകള്‍ക്കും അവസരം. ‘വിമെന്‍ മിലിറ്ററി പോലീസി’ലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയും അതിനുശേഷം റിക്രൂട്ട്മെന്റ് റാലിയും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഏപ്രില്‍ 22 മുതലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ.
യോഗ്യത: പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്കും ആകെ 45 ശതമാനം മാര്‍ക്കുമുണ്ടായിരിക്കണം. ഗ്രേഡിങ് സിസ്റ്റത്തില്‍ പഠിച്ചവര്‍ ഇതിന് തുല്യമായ ഗ്രേഡ് നേടിയിരിക്കണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. എന്നാല്‍, കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും അപേക്ഷിക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രായം: 17-21 വയസ്സ്. അപേക്ഷകര്‍ 2003 ഒക്ടോബര്‍ ഒന്നിനും 2007 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളുമുള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെ ഇളവ് ലഭിക്കും.
ശാരീരികയോഗ്യത: 162 സെന്റിമീറ്റര്‍ ഉയരം വേണം (കായികതാരങ്ങള്‍ക്കും സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്കും ഉയരത്തില്‍ രണ്ട് സെന്റിമീറ്റര്‍ ഇളവ് ലഭിക്കും). നെഞ്ച് അഞ്ച് സെന്റിമീറ്ററെങ്കിലും വികസിപ്പിക്കാനാവണം. പ്രായത്തിനും ഉയരത്തിനുമനുസരിച്ച് ശരീരഭാരമുണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷം സര്‍വീസാണുണ്ടാവുക. സര്‍വീസ് കാലത്ത് വിവാഹിതയാവാന്‍ പാടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]