
ലഖ്നൗ –ഇന്ത്യൻ പാർല്ലമെന്റിലെ ഏറ്റവും പ്രായമുള്ള എം.പിയും സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷഫീഖുറഹ്മാൻ ബർഖ് (94) അന്തരിച്ചു. ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലു തവണ എം.എൽ.എയുടം അഞ്ച് തവണ ലോക്സഭാംഗവുമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംഭാൽ എംപിയാണ്.
മൊറാദാബിദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൃക്കയ്ക്ക് സംഭവിച്ച അണുബാധ മൂലമാണ് മരണമെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ബി.ജെ.പി തടസം നിൽക്കുകയാണെന്നും ഇതിനായി ‘പൊളിട്ടിക്കൽ കൊറോണ’ സൃഷ്ടിക്കുകയാണെന്നും ബർഖ് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സംഘപരിവാറിനെതിരെ പലപ്പോഴും ബർഖ് വാർത്തകളിൽ നിറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]