
തമിഴ്നാട്ടിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ് സംഭവം. ഓട്ടോയിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 13നായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ദളിത് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പ്രതികളിലൊരാൾക്ക് പെൺകുട്ടിയുമായി അടുപ്പുമുണ്ടെന്നും വിവാഹ വാഗ്ദാനം നൽകിയിരുന്നതായും ദീവട്ടിപ്പട്ടി പൊലീസ്.
അതിജീവിതയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും എസ്സി/എസ്ടി (പിഒഎ) ആക്ടിലെ സെക്ഷൻ 3 (2) (va) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Two minors arrested for raping 17-year-old girl in Tamil Nadu
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]