
ദില്ലി: പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ മന്ത്രാലയം. കൊവിഡ് കാലത്ത് കൂട്ടിയ നിരക്കാണ് കുറച്ചത്. അതായത് കൊവിഡ് കാലത്തിന് മുൻപുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകളിലേക്ക് മടങ്ങി. ടിക്കറ്റ് നിരക്ക് 45 മുതൽ 50 ശതമാനം വരെ കുറയും. സ്ഥിരം യാത്രക്കാരെ സംബന്ധിച്ച് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ഉണ്ടായത്. പുതിയ ടിക്കറ്റ് നിരക്ക് ഉടൻ നിലവില്‍ വരും.
കൊവിഡ് കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കാൻ പാസഞ്ചർ ട്രെയിനുകള്‍ റെയില്‍വെ മന്ത്രാലയം നിർത്തിവെച്ചിരുന്നു. കൊവിഡിന് ശേഷം പാസഞ്ചർ ട്രെയിനുകള്‍ തിരിച്ചുവന്നെങ്കിലും എക്സ്പ്രസ് ട്രെയിനുകളുടെ അതേ നിരക്കാണ് ഈടാക്കിയിരുന്നത്. എന്നാലിപ്പോള്‍ കൊവിഡിന് മുന്‍പുള്ള നിരക്കിലേക്ക് തിരികെപ്പോകാൻ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. പഴയ നിരക്കിലേക്ക് മടങ്ങിപ്പോകണമെന്ന് ജനപ്രതിനിധികളും വിവിധ സംഘടനകളും ഏറെനാളായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
Last Updated Feb 27, 2024, 8:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]