
കാലടി: എറണാകുളം കാലടിയിൽ സമയത്തെച്ചൊല്ലി തമ്മിൽത്തല്ലി ബസ് ജീവനക്കാർ . പെരുന്പാവൂർ – അങ്കമാലി റൂട്ടിൽ ഓടുന്ന സെന്റ് തോമസ് ബസിലേയും മൈത്രി ബസിലെയും ജീവനക്കാർ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. സെന്റ് തോമസ് ബസിൽ കയറിയ മൈത്രി ബസിലെ ജീവനക്കാരൻ വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവറെ കയ്യേറ്റം ചെയ്തു. പിന്നാലെയാണ് കയ്യേറ്റവും അടിപിടിയും ഉണ്ടായത്. സംഭവത്തിൽ ബസുടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഫെബ്രുവരി ആദ്യവാരത്തിൽ കണ്ണൂരിൽ ബസുകളുടെ മൽസര ഓട്ടത്തിന് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. യാത്രക്കാരുടെ പരാതിയിൽ ഒരു ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എംവിഡി ശുപാർശ നൽകിയിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. കണ്ണൂർ, കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന കുടജാദ്രി, ഖസർമുല്ല എന്നീ പേരുകളുള്ള രണ്ട് സ്വകാര്യ ബസുകൾ തമ്മിലായിരുന്നു മൽസര ഓട്ടം.
കായലോട് , പാനുണ്ട റോഡിൽ കുടജാദ്രി എന്ന ബസ്സിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ മറികടക്കാനായി പിന്നാലെ വന്ന ബസ് ഇടത് വശത്ത് കൂടി അപകടകരമായ രീതിയിൽ ഓടിച്ച് പോവുകയായിരുന്നു. രണ്ട് യാത്രക്കാരും രണ്ട് ബസുകൾക്ക് ഇടയിലാകുന്ന അവസ്ഥയിലായിരുന്നു ഈ മത്സര ഓട്ടം. പിന്നാലെ യാത്രക്കാർ മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകുകയായിരുന്നു.
Last Updated Feb 27, 2024, 9:37 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]