

മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ പൂരത്തിന്റെ ലോഗോയും നോട്ടീസും പ്രകാശനം ചെയ്തു ; പൂരം മാർച്ച് 14 മുതൽ 23 വരെ
സ്വന്തം ലേഖകൻ
കേരളത്തിലെ ഏറ്റവും വലിയ പിടിയാന ഗജമേള നടക്കുന്ന മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന്റെ ലോഗോ പ്രകാശനവും നോട്ടീസ് പ്രകാശനവും നടന്നു.
ലോഗോ പ്രകാശനം ഓൺലൈനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ അർച്ചക്കൻ സുബ്രഹ്മണ്യ അഡിഗ നിർവഹിച്ചു. ക്ഷേത്ര സന്നിധിയിൽ നടന്ന നോട്ടീസ് പ്രകാശനം ക്ഷേത്രം മേൽശാന്തി ഇടക്കാട്ടില്ലത്ത് അനിൽ നമ്പൂതിരി നിർവഹിച്ചു മാർച്ച് 14 മുതൽ 23 വരെയാണ് ഇത്തവണത്തെ തിരുവുത്സവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മാർച്ച് 22നാണ് 9 ആനകൾ അണിനിരക്കുന്ന പിടിയാന ഗജമേള കേരളത്തിലെ പ്രമുഖരായ കലാകാരന്മാർ ഇക്കുറിയും അമ്മയുടെ തിരുമുമ്പിൽ പരിപാടികൾ അവതരിപ്പിക്കും പൂരത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]