
കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ മലയാള സിനിമകള്‍ക്ക് ഏറ്റവുമധികം പ്രേക്ഷകരുള്ള സെന്ററുകളാണ് ബംഗളൂരുവും ചെന്നൈയും. കേരളം വിട്ടാല്‍ മലയാളികള്‍ ഏറ്റവും കൂടുതലുള്ള നഗരങ്ങള്‍ എന്നതുതന്നെയാണ് ഇതിന് കാരണം. ഇതില്‍ വിദ്യാര്‍ഥികളും യുവാക്കളും കൂടുതലുള്ള ബംഗളൂരുവിലാണ് മലയാള ചിത്രങ്ങള്‍ക്ക് കൂടുതല്‍ തിയറ്ററുകളും ഷോകളും ഉണ്ടാവാറ്. ഇപ്പോഴിതാ കേരളത്തില്‍ തരംഗം തീര്‍ക്കുന്ന ഏറ്റവും പുതിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ഈ നഗരങ്ങളിലും കാര്യമായ പ്രേക്ഷകശ്രദ്ധ നേടി പ്രദര്‍ശനം തുടരുകയാണ്.
27, ചൊവ്വാഴ്ചത്തെ ഷോ കൗണ്ട് നോക്കിയാല്‍ ചെന്നൈയില്‍ മാത്രം 88 ഷോകളാണ് മഞ്ഞുമ്മല്‍ ബോയ്സിന്. ബംഗളൂരുവില്‍ ഇത് 165 ആണ്! റിലീസ് വാരാന്ത്യത്തിന് ശേഷം ഒരു മലയാള ചിത്രത്തിന് സമീപകാലത്ത് അവിടങ്ങളില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഷൗ കൗണ്ട് ആയിരിക്കും ഇത്. പകുതിയിലധികവും കൊടൈക്കനാല്‍ ലൊക്കേഷനായിരിക്കുന്ന ചിത്രത്തിന് തമിഴ് പ്രേക്ഷകരും കാര്യമായി കയറുന്നുണ്ട്. ചിത്രത്തിലെ സംഭാഷണങ്ങളിലും കാര്യമായി തമിഴ് കടന്നുവരുന്നുണ്ട്. ഒപ്പം കമല്‍ ഹാസന് ചിത്രം ഗുണയുടെ റെഫറന്‍സും. ഇതെല്ലാം തമിഴ് പ്രേക്ഷകരെ ഈ മലയാള ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ തമിഴ്നാട്ടിലെ തിയറ്ററുകാര്ക്കിടയില് മഞ്ഞുമ്മല്‍ ബോയ്സിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതായി ട്രേഡ് അനലിസ്റ്റുകള്‍ നേരത്തേ അറിയിച്ചിരുന്നു.
തമിഴ്നാട്ടില്‍ ചെന്നൈയില്‍ മാത്രമായിരുന്നു ചിത്രത്തിന് ആദ്യം കാര്യമായ റിലീസ് എങ്കില്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം തിയറ്ററുകള്‍ ഉണ്ട്. എറണാകുളം മഞ്ഞുമ്മലില്‍ നിന്നുള്ള യുവാക്കളുടെ ഒരു സുഹൃദ്സംഘം നടത്തുന്ന കൊടൈക്കനാല്‍ യാത്രയും അവിടെ അവര്‍ക്ക് മുന്നില്‍ വന്നുചേരുന്ന അപ്രതീക്ഷിത പ്രതിസന്ധികളുമാണ് ചിത്രം. ആദ്യ നാല് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 36.11 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]