

First Published Feb 26, 2024, 9:10 PM IST
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന ഒരുപ്പോക്കൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം പുതുപ്പള്ളി ദർശന സിഎംഐ ഇന്റർനാഷനൽ സ്കൂളിൽ ആരംഭിച്ചു. സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ് തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുധീഷ് മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. സുവർധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഗായകർ. ഗോപിനാഥൻ പാഞ്ഞാൾ, സുജീഷ് മോൻ ഇ എസ് എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. എഡിറ്റർ അച്ചു വിജയൻ, പ്രൊജക്റ്റ് ഡിസൈനർ സുധീർ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ, കല ജീമോൻ എൻ എം, മേക്കപ്പ് സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്, സ്റ്റിൽസ് എബിൻ സെൽവ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ ഗൗതം ഹരിനാരായണൻ, എ ജി അജിത്കുമാർ, നൃത്തം ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷൻ മാനേജർ നിധീഷ്, പി ആർ ഒ- എ എസ് ദിനേശ്.
Last Updated Feb 26, 2024, 9:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]