കോഴിക്കോട് : പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കുന്ന പ്രിയങ്ക ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. തുടർന്ന് ആത്മഹത്യ ചെയ്ത വയനാട് ഡി,സി.സി ട്രഷറർ എൻ.എം. വിജയന്റെ വീട് എം.പി സന്ദർശിക്കും. പിന്നാലെ ഡൽഹിക്ക് മടങ്ങും.
വയനാട്ടിൽ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിലും ജനങ്ങൾക്കുള്ള ആശങ്ക പ്രിയങ്ക ഗാന്ധി പങ്കുവച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]