മുള്‍ട്ടാന്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് തോല്‍വി വഴങ്ങി. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരുടെ മറുപടി വെറും 133 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ജോമെല്‍ വാരിക്കനാണ് പാകിസ്ഥാന്റെ വിജയമോഹങ്ങള്‍ക്ക് തടയിട്ടത്. നേരത്തെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ സന്ദര്‍ശകര്‍ തിരിച്ചടിച്ചതോടെ പരമ്പര (1-1) സമനിലയിലായി. മത്സരത്തില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ വാരിക്കനാണ് കളിയിലേയും പരമ്പരയിലേയും താരം.
സ്കോര്‍: വെസ്റ്റിന്‍ഡീസ് 163 & 244 | പാകിസ്ഥാന് 154 & 133
ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെയാണ് പാകിസ്ഥാന് മൂന്നാം ദിനം കളി പുനരാരംഭിച്ചത്. 76ന് നാല് എന്ന സ്കോറിനൊപ്പം വെറും 57 റണ്‍സ് കൂടി മാത്രമേ അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 31 റണ്‍സെടുത്ത മുന്‍ നായകന് ബാബര്‍ അസം ആണ് ടോപ് സ്കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന് (25), കമ്രാന്‍ ഗുലാം (19), സല്മാന് അലി ആഗ (15), സൗദ് ഷക്കീല്‍ (13) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (2), മുഹമ്മദ് ഹുറൈറ (2), കാഷിഫ് അലി (1), എന്നീ മുന്‍നിര ബാറ്റര്‍മാരും നിരാശപ്പെടുത്തി. സാജിദ് ഖാന് (7),നോമാന്‍ അലി (6) റണ്‍സ് വീതം നേടിയപ്പോള്‍ അബ്രാര്‍ അഹമ്മദ് (0*) പുറത്താകാതെ നിന്നു. വെസ്റ്റിന്‍ഡീസിന് വേണ്ടി വാരിക്കന് പുറമേ കെവിന് സിന്‍ക്ലെയര്‍ മൂന്ന് വിക്കറ്റുകളും ഗൂഡകേഷ് മോട്ടി രണ്ട് വിക്കറ്റുകളും വീഴ്ത്തി. 34 വര്‍ഷങ്ങള്‍ക്കിടെ ഇത് ആദ്യമായിട്ടാണ് വിന്‍ഡീസ് പാകിസ്ഥാനെ പാകിസ്ഥാനില്‍ വച്ച് പരാജയപ്പെടുത്തുന്നത്.