അതിക്രമം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്ന് നടി അനുമോൾ. മിണ്ടാതിരുന്നിട്ടോ വീഡിയോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടോ കാര്യമില്ല. അടി കൊടുക്കേണ്ടയിടത്ത് അടി തന്നെ കൊടുക്കണമെന്നും അനുമോൾ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഒരിക്കൽ ബസിൽവച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അനുമോൾ പറയുന്നു. രാത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മയക്കത്തിനിടെ ആരോ ദേഹത്ത് തൊടുന്നതുപോലെ തോന്നി. തോന്നിയതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ അങ്ങനെയല്ലെന്ന് മനസിലായതോടെ എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടില്ലെന്ന് നടി വെളിപ്പെടുത്തി.
എന്നാൽ ബസിലെ കണ്ടക്ടർ അടക്കമുള്ളയാളുകൾ ഇക്കാര്യം വിട്ടുകളയാനാണ് പറഞ്ഞതെന്നും അനുമോൾ പറയുന്നു. അയാളെ ബസിൽ നിന്ന് ഇറക്കിവിടണമെന്ന് താൻ വാശി പിടിച്ചു. ഒടുവിൽ അയാളെ ഇറക്കിവിട്ടശേഷമാണ് ബസ് മുന്നോട്ടുപോയതെന്നും നടി കൂട്ടിച്ചേർത്തു.
പരിപാടികളിൽ പങ്കെടുക്കാൻ ഇപ്പോൾ ഒറ്റയ്ക്കാണ് പോകാറുള്ളതെന്ന് നടി പറയുന്നു. ആരെങ്കിലും മോശമായി പെരുമാറിയാൽ പ്രതികരിക്കണമെന്ന് അമ്മ പറയാറുണ്ടെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കി. ലൊക്കേഷനിലുണ്ടായ ചില ദുരനുഭവങ്ങൾ അനുമോൾ മുമ്പ് തുറന്നുപറഞ്ഞിരുന്നു.
‘ആദ്യകാലത്ത് ഞാനും അമ്മയും കൂടിയായിരുന്നു ഷൂട്ടിന് പോകുന്നത്. ബസിലാണ് ഷൂട്ടിന് വരുന്നത്. സെറ്റിലെ ആൾക്കാർ രാത്രി 11മണിക്കും 12മണിക്കും പിടിച്ചിരുത്തു. എന്തിനാണ് അങ്ങനെ ചെയ്യുന്നത്. ഇത് ഇപ്പോഴും നടക്കുന്നുണ്ട്. എനിക്ക് അത് ഇപ്പോഴും ഓർമയുണ്ട്. ഒരു സീരിയൽ സെറ്റായിരുന്നു അത്. ഷൂട്ടിംഗ് കഴിഞ്ഞാലും വിട്ടില്ല. സെറ്റിൽ പിടിച്ചിരുത്തും. ടിഎ തരില്ല, എന്നിട്ട് രാത്രി റോഡിൽ ഇറക്കി വിട്ടിട്ട് പോകും. അന്ന് സ്റ്റാർ വാല്യു ഇല്ലാത്തത് കൊണ്ടായിരിക്കും. നാളെ ഒരു സമയത്ത് ഇങ്ങനെ വെെകി വിടുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവരെന്ത് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരിക്കൽ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സംവിധായകൻ എന്നെ വലിയൊരു തെറി വിളിച്ചു. ഫുഡ് കഴിക്കാൻ വേണ്ടിയാണോ വന്നതെന്ന് പറഞ്ഞ് ഒച്ചയെടുത്തു. രണ്ട് മൂന്ന് വർഷം മുൻപ് നടന്ന കാര്യമാണിത്. ഒത്തിരി കരഞ്ഞു. കണ്ണീര് മുഴുവൻ ആഹാരത്തിൽ വീണു. കുറച്ച് കഴിഞ്ഞ് പുള്ളി വന്ന് എന്നോട് സോറി പറഞ്ഞു. എല്ലാം കഴിഞ്ഞ് സോറി ചോദിച്ചിട്ട് എന്ത് കാര്യം. അതോട് കൂടി ഞാൻ സീരിയൽ നിർത്തി’- എന്നായിരുന്നു അനു പറഞ്ഞത്.