ദിലീപിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റെടുത്താൻ അതിൽ മുൻപന്തിയിലുണ്ടാകും ജോഷിയുടെ സംവിധാനത്തിൽ പിറന്ന ‘റൺവേ’. വാളയാർ പരമശിവം എന്ന കഥാപാത്രത്തിൽ നിറഞ്ഞാടിയ ചിത്രത്തിൽ ഇന്ദ്രജിത്ത്, കാവ്യാ മാധവൻ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ എന്നിവർ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ആദ്യം മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് സിബി കെ തോമസ്. ചില കാരണങ്ങൾകൊണ്ടാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കാതിരുന്നതെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
സിബി കെ തോമസിന്റെ വാക്കുകളിലേക്ക്
‘ജോഷി സാറുമായി ഞങ്ങൾ ആദ്യം ചെയ്യുന്ന സിനിമ റൺവേയാണ്. അന്ന് സിഐഡി മൂസ കഴിഞ്ഞതിന് ശേഷം ഞങ്ങൾ ജോണി ആന്റണിയോട് ഒരു സബ്ജക്റ്റ് പറഞ്ഞു. ആ സബ്ജക്റ്റ് വർഷങ്ങൾക്ക് മുമ്പ് ഗോപുര ചിത്രയ്ക്ക് വേണ്ടി മമ്മൂക്ക നായകനായി, ജോസ് തോമസ് ഡയറക്ടറായി ചെയ്യാൻ തീരുമാനിച്ചു. അന്ന് വാളയാർ ചെക്പോസ്റ്റ് എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയത്. ഈ ചിത്രത്തിന്റെ കഥ പറയാൻ വേണ്ടി ഞങ്ങൾ മമ്മൂക്കയെ കാണാൻ ഊട്ടിയിലേക്കാണ് പോയത്. അന്ന് ഊട്ടിയിൽ മേഘം എന്ന പ്രിയദർശന്റെ ചിത്രത്തിന്റെ ഷൂട്ട് നയക്കുകയാണ്. അന്ന് ഒരു ടീമായാണ് ഞങ്ങൾ പോയത്.
ഷൂട്ട് നടക്കുന്ന സ്ഥലത്തേക്ക് മമ്മൂക്കയെ കാണാൻ ചെല്ലുമ്പോൾ മുന്നിൽതന്നെ ദിലീപ് നിൽക്കുന്നു. അപ്പോൾ ഉദയപുരം സുൽത്താൻ നടന്നിട്ടില്ല. ഇന്നേ സമയത്ത് ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, കഥ മാത്രമേ കേട്ടിട്ടുള്ളൂ. തിരക്കഥ കേട്ടിട്ടില്ല. അന്ന് ദിലീപിനെക്കാളും വലിയ ആർട്ടിസ്റ്റിനെ കാണാനാണ് ഞങ്ങൾ നിൽക്കുന്നത്. ഞങ്ങൾ മമ്മൂക്കയുമായി ചെയ്യാൻ പോകുന്ന ആദ്യത്തെ പടമാണത്. സെറ്റിനിടയിൽ ബ്രേക്ക് വന്നപ്പോൾ കഥ ഞങ്ങൾ മമ്മൂക്കയോട് പറയുന്നു. കഥ മുഴുവൻ കേട്ടിട്ട് അദ്ദേഹം പുള്ളി ചെയ്യാൻ തയ്യാറാണെന്ന് പറയുന്നു. മമ്മൂക്ക നായകൻ, ഡയറക്ടർ ജോസ് കെ തോമസ്, നിർമ്മാതാവ് ബാലു കിരിയത്ത്, വിതരണം ഗോപുര ചിത്ര. ഈ ഒരു ടീമാക്കാൻ പ്ലാനിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആ ഒരു അഹങ്കാരത്തിൽ നമ്മൾ പുറത്തേക്ക് വരുമ്പോഴാണ് ദിലീപ്. ഈ സമയം ദിലീപ് ഞങ്ങളോട് ചോദിക്കുകയാണ്, സ്ക്രിപ്റ്റ് എന്തായി എന്ന്. മമ്മൂക്ക ഡേറ്റ് തന്നിരിക്കുകയാണ് ഞങ്ങൾക്ക്, അപ്പോഴാണ് ദിലീപ് സ്ക്രിപ്റ്റ് ആക്കിയോ എന്ന് ചോദിക്കുന്നത്. അപ്പോൾ ഞാൻ ദിലീപിനോട് പറഞ്ഞു, ദിലീപേ ആദ്യം ഡേറ്റ് പറ, അപ്പോൾ ഞങ്ങൾ സ്ക്രിപ്റ്റ് റെഡിയാക്കിത്തരാം എന്ന്. അന്ന് ദിലീപിന് ഞങ്ങളോട് ദേഷ്യം വന്നിട്ടുണ്ടാകും. എന്നാൽ കാലചക്രം കടന്നുപോയപ്പോൾ ആ സിനിമ ചെയ്തത് ദിലീപാണ്. റൺവേ എന്ന പേരിൽ.’