അബുദാബി: മൂടൽമഞ്ഞ് കനത്ത സാഹചര്യത്തിൽ യുഎഇയിലെ പല ഭാഗങ്ങളിലും റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പകൽ സമയം മുഴുവനും മേഘാവൃതമായിരിക്കുമെന്നാണ് നാഷണൽ സെന്റർ ഒഫ് മെറ്ററോളജിയുടെ കാലാവസ്ഥാ ബുള്ളറ്റിനിൽ അറിയിക്കുന്നത്.
ദ്വീപുകൾ, കടലോര മേഖലകൾ, ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ മൂടൽമഞ്ഞ് ഉണ്ടാകാമെന്നും രാത്രിസമയത്ത് ഇത് വർദ്ധിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്നുരാത്രിയും നാളെയും കാവാസ്ഥാ ഈർപ്പമുള്ളതായിരിക്കുമെന്നും അറിയിക്കുന്നു. പകൽ സമയത്ത് മൂടൽമഞ്ഞ് വർദ്ധിക്കുന്നതിനാൽ റെഡ്, യെല്ലോ അലർട്ടുകളും രാജ്യത്തെ വിവിധ ഭാഗങ്ങളിലായി പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎഇയിലെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 21 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 20 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയും പർവത മേഖലകളിൽ 14 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.
ചൊവ്വാഴ്ച രാവിലെയോടെ കടലിന് മുകളിലൂടെ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെയാകാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാല ഉയരാൻ സാദ്ധ്യതയുണ്ടെന്നും കാലാസ്ഥാ
വകുപ്പ് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കനത്ത മൂടൽ മഞ്ഞുള്ളതിനാൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. അബുദാബിയിലെ ചില മേഖലകളിൽ വാഹനങ്ങൾക്ക് വേഗത പരിധി കുറച്ചിട്ടുണ്ട്.