
മലയാളം പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സീരിയലാണ് സാന്ത്വനം. അവസാന ഘട്ടത്തിലാണ് സാന്ത്വനം. സാന്ത്വനത്തിലെ നിര്‍ണായകമായ ഒരു കേന്ദ്ര കഥാപാത്രമായ ശിവനാകുന്ന സജിൻ പ്രേക്ഷകര്‍ക്ക് നന്ദി രേഖപ്പെടുത്തി എത്തിയിരിക്കുകയാണ്. ക്ലൈമാക്സ എപ്പിസോഡിന്റെ ദൈര്‍ഘ്യവും വെളിപ്പെടുത്തി വീഡിയോയില്‍ എത്തിയിരിക്കുകയാണ് സാന്ത്വനം നടൻ സജിൻ.
ആദ്യമേ ഞാൻ ഞങ്ങളുടെ സാന്ത്വനം സീരിയലിന്റെ പ്രേക്ഷകര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു എന്ന് സജിൻ വ്യക്തമാക്കുന്നു. പിന്തുണയും സ്നേഹം എന്നും ഒപ്പമുണ്ടായിരുന്നുവെന്നും വീഡിയോയില്‍ സജിൻ വ്യക്തമാക്കുന്നു. അവസാന എപ്പിസോഡ് 27നാണ്. ഒരു മണിക്കൂറാണ് ഉണ്ടാകുക എന്നും പറയുകയാണ് സാന്ത്വനത്തിന്റെ പ്രധാനപ്പെട്ട ഒരു നടനായ സജിൻ.
ശിവേട്ടന്റെ വാക്കുകൾ…
Santhwanam Mega Climax || Jan 27 Sat at 7 PM || Asianet
— asianet (@asianet)
ബാലകൃഷ്ണൻ പിള്ളയുടെയും ഭാര്യ ശ്രീദേവിയുടെയും കഥയാണ് സാന്ത്വനത്തില്‍ പ്രമേയമാകുന്നത്. ബാലനെ രാജീവ് പരമേശ്വരനാണ് സാന്ത്വനം സീരിയലില്‍ അവതരിപ്പിക്കുന്നത്. ശ്രീദേവിയായി ചിപ്പി രഞ്ജിത്തും വേഷമിടുന്നു. സഹോദരങ്ങള്‍ക്കായി ജീവിക്കുന്നവരാണ് ശ്രീദേവിയും ബാലനും. സഹോദരൻമാരോടുള്ള സ്നേഹം കുറയാതിരിക്കാൻ ബാലൻ തനിക്ക് മക്കള്‍ വേണ്ടെന്ന് തീരുമാനിക്കുന്നതാണ് സാന്ത്വനത്തില്‍ നിര്‍ണായകമായ ഒരു നിമിഷമാകുന്നത്. ശ്രീദേവിയും അത് സമ്മതിക്കുന്നു. സഹോദരങ്ങള്‍ അത് മനസിലാക്കുന്നു എന്ന് അടുത്തിടെ പുറത്തുവിട്ട വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നതിനാല്‍ സാന്ത്വനത്തിന്റെ ആരാധകര്‍ അടുത്ത ഭാഗങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
തമിഴില്‍ വൻ ഹിറ്റായി മാറിയ സീരിയല്‍ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ടതായ സാന്ത്വനം. മലയാളത്തില്‍ സാന്ത്വനം എന്ന സീരിയല്‍ സംവിധാനം ചെയ്തിരുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ആദിത്യനായിരുന്നു. സംവിധായകൻ ആദിത്യന്റെ അകാല മരണം സീരിയലിന്റെ പ്രേക്ഷകരെ മാത്രമല്ല കേരളത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. എം രഞ്ജിത്താണ് സാന്ത്വനം എന്ന സീരിയലിന്റെ നിര്‍മാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]